24 April 2024, Wednesday

യുവ സംരംഭ മേഖല പ്രതിസന്ധിയില്‍; ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ് നിക്ഷേപങ്ങള്‍ കുറയുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
August 14, 2021 7:40 pm

കോവിഡ് വ്യാപനം ഇന്ത്യയിലെ യുവ സംരംഭ മേഖലയെ വന്‍ പ്രതിസന്ധിയിലാഴ്ത്തിയെന്ന് യുണൈറ്റഡ് നാഷണ്‍സ് ഡവലപ്പ്മെന്റ് പ്രോഗ്രാ (യുഎന്‍ഡിപി) മിന്റെ റിപ്പോര്‍ട്ട്.

കോവിഡിനെ തുടര്‍ന്ന് സ്റ്റാര്‍ട്ടപ് നിക്ഷേപങ്ങളില്‍ വന്‍ കുറവുണ്ടായതായി പുതിയ സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം തങ്ങളുടെ വ്യവസായം വലിയ പ്രതിസന്ധിയിലായിരുന്നുവെന്ന് 85 ശതമാനം യുവ സംരംഭകരും അഭിപ്രായപ്പെട്ടു. യുഎന്‍ഡിപിയും നിതി ആയോഗും സംയുക്തമായി സംഘടിപ്പിച്ച ’ ഇംപാക്ട് ഓഫ് കോവിഡ് 19 ഓണ്‍ യൂത്ത്-ലെഡ് സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ്’ എന്ന റിപ്പോര്‍ട്ടിലാണ് ഇതിനെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. 

രാജ്യത്തെ 1000ത്തിലധികം യുവ സംരംഭകര്‍ക്കിടയിലാണ് സര്‍വേ നടത്തിയത്. 2019 മാര്‍ച്ചുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2020 മാര്‍ച്ചില്‍ ഇന്ത്യയിലെ സ്റ്റാര്‍ട്ടപ് നിക്ഷേപങ്ങള്‍ 81.1 ശതമാനം കുറഞ്ഞ് 0.33 ബില്ല്യണിലെത്തി. ഇതേകാലയളവില്‍ ഫണ്ട് സമാഹരിച്ച സ്റ്റാർട്ടപ്പുകളുടെ എണ്ണം പകുതിയായി കുറഞ്ഞ് വെറും 69 ആയി. ജനുവരി-നവംബര്‍ മാസങ്ങളില്‍ നിക്ഷേപങ്ങളില്‍ ഉണര്‍വ് ഉണ്ടായെങ്കിലും ആകെ നിക്ഷേപത്തില്‍ 30 ശതമാനം കുറവ് ഉണ്ടായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

കോവിഡ് വ്യാപനം വ്യവസായത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചുവെന്ന് 60 ശതമാനം പേരും അഭിപ്രായപ്പെട്ടു. ചെറിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നുവെന്നായിരുന്നു 25 ശതമാനം പ്രതികരിച്ചത്. വന്‍ പ്രതിസന്ധി നേരിട്ടതില്‍ അധികവും കോവിഡിന്റെ ആരംഭഘട്ടത്തില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തുടക്കം കുറിച്ചവരാണ് . 

ട്രാവല്‍ ആന്റ് ടൂറിസം വ്യവസായ മേഖലയ്ക്കാണ് കോവിഡ് ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടാക്കിയത്. എല്ലാ സേവനങ്ങളും ഓണ്‍ലൈനിലേക്ക് മാറിയതോടെ ആരോഗ്യം, ടെക്, ഫിന്‍ടെക്, എഡ്-ടെക്, ഒടിടി പ്ലാറ്റ്ഫോമുകള്‍ എന്നീ മേഖലകളില്‍ വലിയ മുന്നേറ്റം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കോവിഡ് വ്യാപനം കുറയുമ്പോള്‍ ഈ പ്രതിസന്ധികളെ എല്ലാം തരണം ചെയ്യാനാകുമെന്ന് 60 ശതമാനം സംരംഭകരും പ്രതീക്ഷ പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

Eng­lish Sum­ma­ry : start­up deposits in india decreases

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.