June 7, 2023 Wednesday

Related news

June 7, 2023
June 6, 2023
June 5, 2023
June 4, 2023
June 4, 2023
June 4, 2023
June 3, 2023
June 2, 2023
June 2, 2023
June 2, 2023

സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഫിക്കി സംയുക്ത എസ് എം ഇ സ്‌കാലത്തോണ്‍ 17ന്

Janayugom Webdesk
December 10, 2019 7:41 pm

കൊച്ചി: അതിവേഗ വളര്‍ച്ച ലക്ഷ്യം വെക്കുന്ന ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്കായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയും (ഫിക്കി) വാധ്വാനി ഫൗണ്ടേഷനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഏകദിന ശില്‍പശാലയായ ”സ്‌കാലത്തോണ്‍” ഡിസംബര്‍ 17 ന് കളമശേരി കിന്‍ഫ്ര ഹൈടെക് പാര്‍ക്കില്‍ നടക്കും. എംഎസ്എംഇകളുടെ ആവശ്യങ്ങള്‍ മനസിലാക്കുക, അനുയോജ്യമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുക, തിരഞ്ഞെടുത്ത എസ്എംഇകളുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് ഇന്‍ഡസ്ട്രി മെന്റര്‍മാരുടെയും വാധ്വാനി ഫൗണ്ടേഷന്‍ കണ്‍സള്‍ട്ടന്റുമാരുടെയും പിന്തുണ ലഭ്യമാക്കുക തുടങ്ങിയവയാണ് പരിപാടിയുടെ ലക്ഷ്യം.

പാനല്‍ ചര്‍ച്ചകള്‍, ഡിസ്‌കവറി സെഷനുകള്‍, എസ് എം ഇകള്‍ക്കുള്ള സര്‍ക്കാര്‍ സ്‌കീമുകള്‍ പരിചയപ്പെടുത്തല്‍, എസ് എം ഇ എന്റര്‍പ്രണര്‍ നെറ്റ് വര്‍ക്കിംഗ്, ദി ക്വാഡ് നെറ്റ് വര്‍ക്കിംഗ് ഏരിയ തുടങ്ങിയവ സ്‌കാലത്തോണിലുണ്ടാകും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് സ്‌കാലത്തോണില്‍ പങ്കെടുക്കാന്‍ കഴിയുക. പ്രവേശനം സൗജന്യമാണ്.
പങ്കെടുക്കുന്നവര്‍  [email protected] എന്ന ഇ മെയിലിലോ 04844058041/42, 09746903555 എന്നീ ഫോണ്‍ നമ്പറുകളിലോ ഡിസംബര്‍ 13നകം ഫിക്കി സ്റ്റേറ്റ് കൗണ്‍സിലുമായി ബന്ധപ്പെടണം. സ്‌കാലത്തോണിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ https://scalathon.wfglobal.org/india/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.