Web Desk

ഖര്‍തൗം

January 20, 2020, 8:57 pm

നരകയാതനുയുമായി മിണ്ടാപ്രാണികൾ! മൃഗശാലയിലെ സിംഹങ്ങൾക്ക് സഹായം തേടി ട്വിറ്റർ കൂട്ടായ്മ

Janayugom Online

മൃഗശാല എന്നു പറയുമ്പോൾ എല്ലാവരും കാണാനാഗ്രഹിക്കുന്നത് ശൗര്യത്തോടെ ഗർജിച്ച് കൂട്ടിനുള്ളിൽ ഉലാത്തുന്ന സിംഹരാജാവിനെയായിരിക്കും. എന്നാൽ ട്വിറ്ററിലൂടെ പുറത്തു വന്ന ഈ ചിത്രങ്ങൾ കാണുമ്പോൾ ഏവരുടേയും കണ്ണ് നിറയും. സുഡാന്‍റെ തലസ്ഥാനമായ ഖര്‍തൗമിലെ അല്‍ ഖുറേഷി പാര്‍ക്കിലെ സിഹങ്ങളാണ്  ചുക്കി ചുളിഞ്ഞ് എല്ലുംതോലുമായി ജീവനുവേണ്ടി മല്ലിടുന്നത്. അഞ്ച് സിംഹങ്ങളാണ് ഈ പാര്‍ക്കിലുള്ളത്. ബാക്കിയുള്ളവ പട്ടിണി രോഗം ബാധിച്ചും  കിടന്നും മരിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ പാര്‍ക്കിലുള്ള സിംഹങ്ങളുടെ ഫോട്ടോകള്‍ ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്. മതിയായ ആഹാരമോ മരുന്നോ ലഭിക്കാതെ മരണത്തോട് അടുക്കുകയാണ് ഈ മിണ്ടാപ്രാണികള്‍.

പാര്‍ക്കിലെ അധികൃതരും ഡോക്ടര്‍മാരും പറയുന്നത് സിംഹങ്ങളുടെ നില അതിദാരുണമാണെന്നാണ്. ചിലതിന് ഭാരത്തിന്‍റെ മൂന്നില്‍ രണ്ട് ഭാഗം കുറഞ്ഞ് കഴിഞ്ഞുവെന്നും അവര്‍ പറയുന്നു. ”എപ്പോഴും ഭക്ഷണം ലഭിക്കാറില്ല. ഇടക്കെപ്പോഴെങ്കിലും ഞങ്ങളുടെ കയ്യില്‍ നിന്ന് പണമെടുത്താണ് ഭക്ഷണം വാങ്ങിക്കൊടുക്കുന്നത്. അവയ്ക്ക് ഗുരുതര രോഗം ബാധിച്ചിട്ടുണ്ട്. പാര്‍ക്കിലെ മറ്റ് മൃഗങ്ങളുടെ അവസ്ഥയും ഇതുതന്നെയാണ്…” — പാര്‍ക്കിലെ ജീവനക്കാര്‍ പറഞ്ഞു. പട്ടിണി കിടന്ന് മരിക്കാന്‍ തുടങ്ങുന്ന ഈ മൃഗങ്ങളെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്വിറ്ററില്‍ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്. അവര്‍ക്ക് അത്യാവശ്യമായി ആഹാരവും മരുന്നും നല്‍കണമെന്നും മറ്റൊരു നല്ല മൃഗശാലയിലേക്ക് മാറ്റണമെന്നുമാണ് ആളുകള്‍ ആവശ്യപ്പെടുന്നത്. മൃഗ സ്നേഹികളും മറ്റ് അധികൃതരും സഹായവുമായെത്തുമെന്ന പ്രതീക്ഷയിലാണ് മൃഗശാല അധികൃതർ.വിദേശ നാണ്യത്തിലെ കിഴിവും ആഹാര സാധനങ്ങള്‍ക്ക് വില കുത്തനെ കൂടിയതും കാരണം വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ഇപ്പോള്‍ സു‍ഡാന്‍.

Eng­lish sum­ma­ry: starv­ing lions at Sudan zoo

You may also like this video