എൽഡിഎഫ് സർക്കാരിന്റെ അഞ്ചാമത് ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒൻപതിന് ബജറ്റ് അവതരണം ആരംഭിക്കുക. ഡോ. തോമസ് ഐസക്ക് അവതരിപ്പിക്കുന്ന പതിനൊന്നാമത്തെ ബജറ്റാണിത്. കേന്ദ്ര ധനവിഹിതവും സഹായവും കടമെടുപ്പ് അവകാശവും കുറയുന്ന സാഹചര്യത്തിലുള്ള കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടെയാണ് ജനക്ഷേമ വികസന ബജറ്റ് ധനമന്ത്രി അവതരിപ്പിക്കുക. സാമൂഹ്യസുരക്ഷാ പദ്ധതികൾക്ക് ഒരു കുറവും ഉണ്ടാകില്ലെന്നും സാമ്പത്തിക പ്രയാസങ്ങൾ ബജറ്റിനെ ബാധിക്കില്ലെന്നും നേരത്തെതന്നെ ധനമന്ത്രി വ്യക്തമാക്കിയിരുന്നു.
നാലുവർഷത്തെ എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തും കഴിഞ്ഞ വർഷത്തെ ബജറ്റ് പ്രഖ്യാപനങ്ങളിലെ ഭൗതിക നേട്ടങ്ങളും കിഫ്ബി പദ്ധതികളുടെ പൂർത്തീകരണ ലക്ഷ്യവും ബജറ്റിൽ പ്രതിഫലിക്കും. തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് വലിയ ഊന്നൽ ബജറ്റിലുണ്ടാകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന വിവിധ നിക്ഷേപ സമാഹരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള പ്രവർത്തന നിർദ്ദേശങ്ങളും ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
English summary: State budget on today
YOU MAY ALSO LIKE THIS VIDEO