Web Desk

തിരുവനന്തപുരം

February 06, 2020, 3:39 pm

സംസ്ഥാന ബജറ്റ് നാളെ; ജനക്ഷേമപദ്ധതികൾക്ക് ഊന്നൽ

Janayugom Online

പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് നാളെ. നികുതി നിർദ്ദേശങ്ങളുണ്ടാകുമെങ്കിലും ക്ഷേമ പദ്ധതികൾക്കായിരിക്കും ഊന്നൽ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഇത്തവണ ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. ജനക്ഷേമപദ്ധതികൾക്ക് ബജറ്റ് ഊന്നൽ നൽകാനാണ് സാധ്യത. കേന്ദ്രനികുതി വിഹിതത്തിൽ കുറവുണ്ടായെങ്കിലും ക്ഷേമപദ്ധതികൾക്ക് ഊന്നൽ നൽകണമെന്നാണ് സർക്കാർ തീരുമാനം. കിഫ്ബിയിൽ പുതിയ പദ്ധതികൾ പ്രഖ്യാപിക്കില്ല. രണ്ട് പ്രളയത്തിന് ശേഷമുള്ള സംസ്ഥാനത്തിന്‍റെ അവസ്ഥ വ്യക്തമാക്കുന്ന സാമ്പത്തിക അവകലോക റിപ്പോര്‍ട്ടായിരിക്കും ധനമന്ത്രി ഇന്ന് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കുന്നത്.

Eng­lish sum­ma­ry: State bud­get on tomorrow

YOU MAY ALSO LIKE THIS VIDEO