Monday
18 Feb 2019

സംസ്ഥാന ബജറ്റ് ഇന്ന്

By: Web Desk | Friday 2 February 2018 1:39 AM IST

തിരുവനന്തപുരം: അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ ഒമ്പതിന് ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കും. മുന്‍സാമ്പത്തിവര്‍ഷത്തെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടും സിഎജി റിപ്പോര്‍ട്ടും ഇന്നലെ സഭയില്‍ സമര്‍പ്പിച്ചിരുന്നു.
രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയും ലോക സാഹചര്യങ്ങള്‍ സൃഷ്ടിച്ച സാമ്പത്തിക അനിശ്ചിതാവസ്ഥയും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നുവെങ്കിലും ധനകാര്യ മാനേജ്‌മെന്റിന്റെ മികവ് കൊണ്ട് അതിനെ മറികടക്കുകയും സാമ്പത്തിക സ്ഥിരതയിലേയ്ക്ക് എത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്.