June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

റേഷന്‍ കാര്‍ഡുകളില്‍ ഉപഭോക്തക്കളുടെ പേര് ഇരട്ടിപ്പിനെതിരെ നടപടിയുമായി സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പ്

By Janayugom Webdesk
December 13, 2020

ജില്ലയിലെ റേഷന്‍ കാര്‍ഡുകള്‍ക്ക് പുറമെ ഇതര സംസ്ഥാനങ്ങളിലെ റേഷന്‍ കാര്‍ഡുകളില്‍ പേര് ചേര്‍ത്തായി കണ്ടെത്തിയതോടെ ഒഴിവാക്കുവാനുള്ള നടപടി സ്വീകരിച്ച് സംസ്ഥാന ഭക്ഷ്യവിതരണ വകുപ്പ്. ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെ ഭാഗമായി റേഷന്‍ കാര്‍ഡ് ഉടമകള്‍ ആധാറുമായി കാര്‍ഡ് ലിങ്ക് ചെയ്യുന്ന നടപടികള്‍ പുരോഗമിച്ച് വരികയാണ്. ആധാര്‍ ലിങ്കിങ് നടന്നപ്പോഴാണ് ഇരട്ട റേഷന്‍ കാര്‍ഡ് ഉപഭോക്താക്കളെ വകുപ്പ് കണ്ടെത്തിയത്. ഇവരുടെ പട്ടിക തയ്യാറാക്കിയ ശേഷം ഇരട്ട റേഷന്‍ വാങ്ങുന്നവരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി നോട്ടിസ് നല്‍കുന്ന നടപടിക്രമങ്ങള്‍ ഭക്ഷ്യവകുപ്പ് സ്വീകരിച്ചു വരുന്നു.

തമിഴ്‌നാട്, കര്‍ണ്ണാടകം, മഹാരാഷ്ട്ര, ആന്ദ്രപ്രദേശ് എന്നി സംസ്ഥാനങ്ങളിലെ റേഷന്‍ കാര്‍ഡുകളിലാണ് കേരളത്തില്‍ ഉള്ള ഉപഭോക്താക്കളുടെ പേര് കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ പുറത്തേയ്ക്കും അകത്തേയ്ക്കും വിവാഹം കഴിഞ്ഞും അല്ലാതെയും വന്നവരുമായ 5000 ത്തോളം വരുന്നത ആളുകളാണ് ഇത്തരത്തില്‍ രണ്ട് റേഷന്‍ കാര്‍ഡുകളില്‍ പേര് ചേര്‍ക്കപ്പെട്ടതായി കണ്ടെത്തിയിരിക്കുന്നത്. ഉടുമ്പന്‍ചോല താലൂക്കില്‍ മാത്രം 2500 ഓളവും ദേവികുളം, പീരുമേട് എന്നി താലൂക്കിലായി 2500 ഓളം ഉപഭോക്തളാണ ഇരു കാര്‍ഡുകളിലായി സബ് സിഡി ഇനത്തില്‍ റേഷന്‍ സാമഗ്രികള്‍ വാങ്ങിവരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് ജില്ലയിലെ വിവിധ താലൂക്ക് സപ്ലൈ ഓഫീസര്‍മാരോട് നടപടി സ്വീകരിക്കുവാനുള്ള നിര്‍ദ്ദേശം നല്‍കി.

ഏത് കാര്‍ഡിലെ പേരാണ് നിലനിര്‍ത്തുന്നതെന്ന് ഉടന്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് താലൂക്ക് സിവില്‍ സപ്ലൈ ഓഫീസില്‍ നിന്ന് റേഷന്‍ കാര്‍ഡ് ഉടമയുടെ പേരില്‍ നോട്ടീസ് അയച്ചിരിക്കുന്നത്. മറുപടി ലഭിക്കുന്ന മുറയ്ക്ക് ആവശ്യപ്പെടുന്ന കാര്‍ഡുകളിലെ പേര് നിലനിര്‍ത്തി മറ്റ് കാര്‍ഡിലെ പേരുകള്‍ റദ്ദ് ചെയ്യുമെന്ന് ഉടുമ്പന്‍ചോല താലൂക്ക് സപ്ലൈ ഓഫീസര്‍ ഇ പി സുരേഷ് അറിയിച്ചു.

Eng­lish Sum­ma­ry: State civ­il sup­plies Depart­ment takes action against dupli­ca­tion of con­sumer names in ration cards

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.