18 April 2024, Thursday

വെറ്ററിനറി ലബോറട്ടറി ടെക്നീഷ്യന്‍സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം

Janayugom Webdesk
കോഴിക്കോട്
April 3, 2022 9:42 pm

കേരളത്തിലെ സിവിൽ സർവീസ് മേഖലയെ ശക്തിപ്പെടുത്താൻ ജീവനക്കാർ തയാറാകണമെന്ന് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ അഭിപ്രായപ്പെട്ടു. കോഴിക്കോട് എംഎൻവിജി അടിയോടി സ്മാരക മന്ദിരത്തിൽ മൃഗസംരക്ഷണ വകുപ്പിലെ ലബോറട്ടറി ടെക്നീഷ്യന്മാരുടെ സംഘടനയായ കേരള സ്റ്റേറ്റ് വെറ്ററിനറി ലബോറട്ടറി ടെക്നീഷ്യന്‍സ് അസോസിയേഷന്‍ (കെഎസ്‌വിഎല്‍ടിഎ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരികൾ ലോകമാകെ പടർന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ വെറ്ററിനറി ലബോറട്ടറി ടെക്നീഷ്യന്മാരുടെ പ്രസക്തി വർധിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

പി രവീന്ദ്രൻ (പ്രസിഡന്റ്)

 

ബി ഗണേഷ് കുമാർ (ജനറൽ സെക്രട്ടറി)

 

കെഎസ്‌വിഎല്‍ടിഎ സംസ്ഥാന പ്രസിഡന്റ് പി രവീന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം അശ്വതി പി ടി അനുശോചന പ്രമേയവും, സൗത്ത്സോൺ സെക്രട്ടറി ബേബി ഷീല രക്തസാക്ഷി പ്രമേയവും, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എം യു കബീർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മറ്റി അംഗം ടി എം സജീന്ദ്രൻ, ജില്ലാ സെക്രട്ടറി കെ ജയപ്രകാശ്, സംസ്ഥാന കൗൺസിൽ അംഗം ടി രത്നദാസ്, അസോസിയേഷന്‍ സംസ്ഥാന ട്രഷറർ ജോജി ജോർജ്ജ് മാത്യു, സെൻട്രൽ സോൺ സെക്രട്ടറി മഞ്ജുള ഭാസ്കർ, നോർത്ത് സോൺ സെക്രട്ടറി കെ എസ് ശ്യാം എന്നിവർ സംസാരിച്ചു. കെഎസ്‌വിഎല്‍ടിഎ ജനറൽ സെക്രട്ടറി ബി ഗണേഷ് കുമാർ സ്വാഗതവും ഈസ്റ്റ് സോൺ സെക്രട്ടറി കെ ജയപ്രകാശ് നന്ദിയും പറഞ്ഞു.

അസോസിയേഷന്‍ ഭാരവാഹികളായി പി രവീന്ദ്രൻ (പ്രസിഡന്റ്), കെ ജയപ്രകാശ്, ബേബി ഷീല (വൈസ് പ്രസിഡന്റുമാർ), ബി ഗണേഷ് കുമാർ (ജനറൽ സെക്രട്ടറി), മഞ്ജുള ഭാസ്കർ, ശ്യാം കെ എസ് (ജോ. സെക്രട്ടറിമാർ), ജോജി ജോര്‍ജ്ജ് മാത്യു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

കേരള സ്റ്റേറ്റ് വെറ്ററിനറി ലബോറട്ടറി ടെക്നീഷ്യന്‍സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്യുന്നു

Eng­lish Sum­ma­ry: State Con­fer­ence of the Vet­eri­nary Lab­o­ra­to­ry Tech­ni­cians Association

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.