20 April 2024, Saturday

Related news

June 30, 2023
June 24, 2023
April 20, 2023
December 15, 2022
May 18, 2022
March 22, 2022
February 16, 2022
September 14, 2021
September 11, 2021
September 8, 2021

അനില്‍കുമാറിന്റെ രാജി ; സംസ്ഥാനകോണ്‍ഗ്രസ് പൊട്ടിത്തെറിയില്‍

Janayugom Webdesk
September 14, 2021 1:36 pm

സംസ്ഥാന കോൺഗ്രസിലെ പൊട്ടിത്തെറികൾ കൂടുന്നു. ഡിസിസി പുനസംഘടനയിൽ പ്രതിഷേധിച്ച് നേതാക്കൾ ഉൾപ്പെടെയുള്ളവർ പാർട്ടി വിടുന്നു. അവസാനത്തെ ഉദാഹരണമാണ് കെപിസിസിയുടെ സംഘടനാ ജനറൽ സെക്രട്ടറിയും, മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറുമായിരുന്ന കെ പി അനിൽകുമാർ രാജി വെച്ചിരിക്കുന്നത്, കോൺഗ്രസ് ജനാധിപത്യ,മതേതര മൂല്യങ്ങൾ കളഞ്ഞിരിക്കുന്നതായും, പാർട്ടിയിൽ ഏകാധിപത്യമാണ് തുടരുന്നതെന്നും അനിൽകുമാർ പറയുന്നു. ഡിസിസി അധ്യക്ഷൻമാരുടെ പുന; സംഘടനയുമായി ബന്ധപ്പെട്ടാണ് അനിൽ കുമാർ കോൺഗ്രസുമായി ഇടഞ്ഞത്. പുന; സംഘടനയ്ക്കെതിരെ മാധ്യമങ്ങളിലൂടെ അനിൽ പരസ്യമായി പ്രതികരിക്കുകയായിരുന്നു. കോഴിക്കോട് എംപി എംകെ രാഘവനെതിരേയും കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരേയുമാണ് അനിൽ വിമർശനം ഉയർത്തിയത്. ഗ്രൂപ്പ് അതീതമായി പട്ടിക തയ്യാറാക്കുമെന്ന് പറഞ്ഞ നേതാക്കൾ കണ്ടെത്തിയ 14 പേരും ഗ്രൂപ്പുകാരാണെന്ന ആക്ഷേപവും അനിൽ ഉയർത്തിയിരിക്കുന്നു. അനിൽകുമാർ വാർത്ത സമ്മേളനം നടത്തിയതിനുശേഷമാണ് അനിലിനെ സസ്പെൻറ് ചെയ്തതായി കെപിസിസി അധ്യക്ഷൻ സുധാകരൻ അഭിപ്രായപ്പെട്ടത്. . അതേസമയം പരസ്യ പ്രതികരണത്തിന് പിന്നാലെ അനിലിനെ കോൺഗ്രസ് സസ്പെന്റ് ചെയ്യുകയായിരുന്നു. പിന്നീട് പ്രതികരണത്തിൽ കോൺഗ്രസ് നേതൃത്വത്തിന് അനിൽ വിശദീകരണം നൽകിയിരുന്നുവെങ്കിലും പാർട്ടി അച്ചടക്ക നടപടി പിൻവലിച്ചിരുന്നില്ല. ഇതോടെ അനിൽ കടുത്ത അതൃപ്തിയിലായിരുന്നു. പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ല. 43 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും, പറഞ്ഞാണ് അനിൽ പാർട്ടി വിട്ടത്. തുടർന്ന്. രൂക്ഷവിമർശനമാണ് കോൺഗ്രസ് നേതൃത്വത്തിനെതിരെ അനിൽ കുമാർ ഉന്നയിച്ചത്. കോൺഗ്രസ് പാർട്ടിയുടെ അസ്ഥിത്വം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു.

 


ഇതുംകൂടി വായിക്കുക; കോണ്‍ഗ്രസ് വിട്ടു, കെപിഅനില്‍കുമാര്‍ സിപിഎമ്മിൽ


 

ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരുവാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്നും അനിൽ കുമാർ കുറ്റപ്പെടുത്തി. മതേതരത്വത്തിന് വെല്ലുവിളി ഉയരുമ്പോൾ കാഴ്ച്ച കാരുടെ റോളിലാണ് കോൺഗ്രസ് എന്നത് സഹതപിക്കാൻ മാത്രമുള്ള കാര്യമാണെന്നും അനിൽ കുമാർ ആരോപിച്ചു. ഏകാധിപത്യമാണ് ഇപ്പോൾ കോൺഗ്രസിൽ നടക്കുന്നതെന്നും അനിൽ കുമാർ വിമർശിച്ചു. സ്വാതന്ത്ര സമര പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നും അച്ഛന്റെ കൈപിടിച്ച് കോൺഗ്രസ് പ്രവർത്തനത്തിലേക്ക് എത്തിയ ആളാണ് ഞാൻ. തനിക്കെതിരെ കോൺഗ്രസിനുള്ളിൽ നിന്ന് നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് വ്യക്തമായി. എന്നാൽ പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ല. 43 വർഷത്തെ കോൺഗ്രസ് ബന്ധം ഇവിടെ അവസാനിപ്പിക്കുകയാണ്. എന്നാണ് അനിൽകുമാർ പറഞ്ഞത്. ഗ്രൂപ്പില്ലാതെ യൂത്ത് കോൺഗ്രസിനെ നയിച്ച വ്യക്തിയാണ് ഞാൻ. അഞ്ച് വർഷം യൂത്ത് കോൺഗ്രസ് അധ്യക്ഷനായിരുന്ന താൻ മികച്ച രീതിയിൽ സംഘടനയെ മുന്നോട്ട് കൊണ്ടുപോയി. എന്നാൽ തൻറെ നേതൃത്വത്തിന് കീഴിലുള്ള കമ്മിറ്റിയെ പിരിച്ചുവിട്ട കോൺഗ്രസ് തുടർന്ന് ഒരു സ്ഥാനവും നൽകിയില്ല. കെപിസിസി നിർവ്വാഹ സമിതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിലും പരാതി പറഞ്ഞില്ല. പിന്നീടാണ് 4 പ്രസിഡൻ്റുമാർക്കൊപ്പം ജന. സെക്രട്ടറിയായയത്. പാർട്ടിയിൽ നിന്നും പലപ്പോഴും അവഗണന നേരിട്ടിട്ടുണ്ട്. എന്നാൽ അപ്പോഴൊന്നും തന്റെ അതൃപ്തി എവിടേയും പരസ്യമാക്കിയിരുന്നില്ല. 2016ലും 2021ലും കൊയിലാണ്ടി സീറ്റിൽ താൻ മത്സരിക്കുന്നത് ഇല്ലാതാക്കാൻ ആസൂത്രിതമായ ശ്രമങ്ങളുണ്ടായി. 2011ൽ കൊയിലാണ്ടിയിൽ മത്സരിച്ച് തോറ്റ താൻ പിന്നീടുള്ള അഞ്ചുവർഷം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ അവിടെ പ്രവർത്തിച്ചിരുന്നു. അഞ്ച് വർഷം കൊയിലാണ്ടിയിലെ ജനങ്ങളുടെ വിളിപ്പുറത്ത് ഞാനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഏറെ വിജയസാധ്യതയുണ്ടായിരുന്നു. ഇപ്പോൾ കരുനാഗപ്പള്ളി മഹേഷ് പിടിച്ചെടുത്തതിനെ കുറിച്ചൊക്കെ പറയുന്നുണ്ടല്ലോ അതുപോലെയായിരുന്നു. എന്നാൽ സർവ്വേയിൽ പേരില്ലെന്ന് പറഞ്ഞ് 2016ൽ തന്നെ ഒഴിവാക്കുകയാണുണ്ടായത്. എന്ത് സർവേയാണ് അന്ന് നടന്നത്. 2021ൽ കൊയിലാണ്ടി സീറ്റിൽ നിന്നും തന്റെ ശ്രദ്ധതിരിക്കാൻ വേണ്ടിയാണ് വട്ടിയൂർക്കാവിൽ മത്സരിക്കാൻ തന്റെ പേര് നിർദേശിച്ചത്. അതൊരു തന്ത്രമായിരുന്നു. പിന്നീട് അവിടെയും തന്നെ തഴഞ്ഞു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് എന്നായിരുന്നു അന്ന് പറഞ്ഞ പ്രധാന കാരണം.

 


ഇതുംകൂടി വായിക്കുക;കോണ്‍ഗ്രസ് വിട്ടു, കെപിഅനില്‍കുമാര്‍ സിപിഎമ്മിൽ


 

പാർട്ടി ആസ്ഥാനം സ്ഥിതി ചെയ്യുന്ന വട്ടിയൂർക്കാവ് മണ്ഡലം പിടിച്ചെടുക്കാൻ വ്യക്തമായ ആസൂത്രണം വേണമെന്ന് പറഞ്ഞ് നേതൃത്വം ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. എന്നാൽ ആദ്യം ഞാനത് നിരസിച്ചു. വട്ടിയൂർക്കാവിൽ മത്സരിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിൽ മൂന്ന് നാല് വർഷമായി തിരുവനന്തപുരത്തെ കെപിസിസി ഓഫീസിലിരുന്ന് ഞാൻ പ്രവർത്തിക്കുന്നുണ്ട്, ഞാനവിടെ എവിടെയെങ്കിലും പോയിട്ട് പരിപാടിയിൽ പങ്കെടുക്കാം. അവിടെയാളുകളുമായി ബന്ധപ്പെടാം. എന്നാൽ ഞാനത് ചെയ്തിട്ടില്ല. മത്സരിക്കാൻ ആഗ്രഹിച്ചില്ലെങ്കിലും പാർട്ടി ഒരു വെല്ലുവിളി ഏറ്റെടുക്കണമെന്ന് പറയുമ്പോൾ എനിക്കതിന് സാധിക്കില്ലയെന്ന് പറഞ്ഞ് ഒഴിയുന്ന സ്വഭാവം ഇല്ലാത്തതുകൊണ്ട് വട്ടിയൂർക്കാവിൽ മത്സരിക്കുകയെന്ന ആ വെല്ലുവിളി ഏറ്റെടുക്കാൻ ഞാൻ തയ്യാറായി. ഒടുവിൽ എല്ലാം കഴിഞ്ഞ് പട്ടിക അനൗൺസ് ചെയ്തു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ കുറേ ആളുകളെക്കൊണ്ട് ഇവിടെ കെ. പി അനിൽകുമാർ പറ്റില്ലയെന്ന് പറഞ്ഞ് ചിലർ ബഹളംവെച്ചു. എന്നെ മനപൂർവ്വം മാറ്റാൻവേണ്ടി, കൊയിലാണ്ടിയിൽ നിന്ന് എന്റെ ശ്രദ്ധമാറ്റാൻവേണ്ടി ചെയ്തതാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തവണ എഐസിസി സർവേ നടത്തിയപ്പോൾ കൊയിലാണ്ടിയിൽ എന്റെ പേരായിരുന്നു. സംസ്ഥാനത്തെ തന്നെ പല നേതാക്കളും തന്റെ പേര് പറഞ്ഞു. എന്നാൽ സീറ്റ് നീഷേധിക്കപ്പെട്ടു. ഞാൻ ആപ്പീസിന്റെ മുമ്പിലിരുന്ന് മുടിമുറിക്കാനൊന്നും നിന്നിട്ടില്ലെന്നും വ്യക്തമാക്കിയ കെപി അനിൽകുമാർ തനിക്കെതിരായി ഉണ്ടായ അച്ചടക്ക നടപടിയിലെ പക്ഷപാതിത്വവും ചൂണ്ടിക്കാട്ടുന്നു. ഉമ്മൻചാണ്ടിയോട് പാർട്ടിയിൽ നിന്നും ഇറങ്ങിപ്പോവാൻ പറഞ്ഞയാൾ ഇന്നും കോൺഗ്രസിന് അകത്തുണ്ട്. കെപിസിസി പ്രസിഡൻറ് കെ സുധാകരന് സംഘപരിവാർ മനസ്സാണ്. പദവി ലഭിച്ചില്ലെങ്കിൽ ബിജെപിയിലേക്ക് പോവുമെന്ന് പരസ്യമായി പറഞ്ഞ വ്യക്തിയാണ് അദ്ദേഹം. സംഘപരിവാർ മനസ്സുള്ള ഒരാൾക്ക് മാത്രമേ അവരുമായി ചർച്ച നടത്താൻ സാധിക്കുകയുള്ളു. പാർട്ടിയിൽ സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്ന് പറയുന്ന സുധാകരൻ എന്തുകൊണ്ട് ഇപ്പോൾ അതിന് തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറയുന്നു. ചർച്ച നടത്തിയിട്ടാണോ കെപിസിസി പ്രസിഡൻറ് വന്നത്. കൊടിക്കുന്നിൽ സുരേഷ് കെപിസിസി പ്രസിഡൻറാവാൻ ആഗ്രഹിച്ചപ്പോൾ അദ്ദേഹത്തിനെതിരെ ജാതി പറഞ്ഞുള്ള അധിക്ഷേപം ആയിരുന്നില്ലേ. ഈ പറയുന്ന സുധാകരന്റെയല്ലാതെ വോറൊരു നേതാവിന്റെ പേര് പോലും ചർച്ച ചെയ്യാൻ സമ്മതിച്ചിട്ടില്ല. മറ്റൊരാളുടെ പേര് പേലും ചർച്ച ചെയ്യാൻ സാധിക്കാത്ത തരത്തിൽ മറ്റ് നേതാക്കളെയെല്ലാം അപഹസിച്ചു. താലിബാൻ അഫ്ഗാൻ പിടിച്ചെടുത്ത് പോലെയല്ലേ അദ്ദേഹം കെപിസിസി പിടിച്ചെടുത്തതെന്നും അദ്ദേഹം ചോദിക്കുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന കെപി അനിൽകുമാർ സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു. യൂത്ത് കോൺഗ്രസ് നേതാവ് എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ആളെന്ന നിലയിലാണ് വിഎം സുധീരൻ അധ്യക്ഷനായി എത്തിയതോടെയായിരുന്നു കെപിസിസിയിൽ ഉന്നത പദവി ലഭിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായപ്പോഴും അദ്ദേഹം പദവിയിൽ തുടർന്നു.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥി ചർച്ചകളിൽ ആദ്യ ഘട്ടത്തിൽ അദ്ദേഹത്തിന്റെ പേരും ഇടം പിടിച്ചിരുന്നു. എന്നാൽ വീണ എസ് നായർക്കായിരുന്നു നറുക്ക് വീണത്. ഡിസിസി പ്രസിഡൻറുമാരെ നിർദ്ദേശിച്ചതിനെ തുടർന്ന പാർട്ടിയിൽ വൻപ്രതിഷേധമാണ് ഉണ്ടായിരിക്കുന്നത്. നിരവധിആളുകളാണ് പാർട്ടി വിട്ടുപോകുന്നത്. ഡിസിസി, കെപിസിസി ഭാരവാഹികളെ നിശ്ചയിക്കുന്നതോടുകൂടി വൻ പൊട്ടിത്തെറിയും, പ്രതിസന്ധിയുമാണ് നേരിടാൻ പോകുന്നത്, നേരത്തെ നെടുമങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയും, കെപിസിസി സെക്രട്ടറിയുമായ പി. എസ് പ്രശാന്ത്,പാലക്കാട്ടെ മുൻ ഡിസിസി അദ്ധ്യക്ഷൻ എ വി ഗോപീനാഥും പാർട്ടി വട്ടിരുന്നു
eng­lish summary;State Con­gress in explo­sion about the resigns of Anil Kumar
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.