പുളിക്കല്‍ സനില്‍രാഘവന്‍

August 01, 2021, 11:52 am

പ്രഖ്യാപനങ്ങള്‍ കഴിഞ്ഞിട്ട് മാസങ്ങളാകുന്നു ; സംസ്ഥാന കോണ്‍ഗ്രസ് പുനസംഘടന എങ്ങുമെത്തുന്നില്ല, ഗ്രൂപ്പുകള്‍ ആടിയുലയുന്നു

Janayugom Online

സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ കെപിസിസി , ഡിസിസി പുന:സംഘടന അധികം വൈകില്ലെന്ന് പറയാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. ഡല്‍ഹിയിലും,സംസ്ഥനത്തുമായി ചര്‍ച്ചകള്‍ തകൃതിയായി നടക്കുന്നുണ്ട് . എന്നാല്‍ പുതിയ നേതൃത്വത്തിനും തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നില്ല. , പുന:സംഘടനയുടെ കാര്യത്തില്‍ വ്യക്തമായ തീരുമാനങ്ങള്‍ ഒന്നും വന്നിട്ടില്ല. ഗ്രൂപ്പില്ലാതെ ആയിരിക്കും പുന:സംഘടന എന്നാണ് അവകാശവാദം. എന്നാല്‍ ഗ്രപ്പുകള്‍ പിടി മുറുക്കിയതിനാലാണ് പുനസംഘടന തമസിക്കുന്നതെന്നാണ് പുറത്തു വരുന്നവിവരം. സംസ്ഥാനത്തെ കോണ്‍ഗ്രസ് അണികളെല്ലാവരും അസംതൃപ്തിയിലുമാണ്. എന്നാല്‍ ഗ്രൂപ്പിന് അതീതമായിട്ടാണ് ഭാരവാഹികളെ നിശ്ചയിക്കുന്നതെന്ന കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ പ്രസ്ഥാവന പറഞ്ഞടത്തുതന്നെ നില്‍ക്കുകയാണ്. ഗ്രൂപ്പില്ലാത്ത പ്രവരര്‍ത്തനം എന്തെന്നചോദ്യം ശക്തമാവുകയാണ്. കെ കരുണാകരന്റേയും എകെ ആന്റണിയുടേയും കാലം മുതല്‍ തുടങ്ങിയതാണ് കേരളത്തിലെ കോണ്‍ഗ്രസ്സില്‍ ഐ, എ ഗ്രൂപ്പുകള്‍. ആദ്യം കരുണാകരനും പിന്നീട് എകെ ആന്റണിയും ഗ്രൂപ്പ് നേതൃത്വത്തില്‍ നിന്ന് മടങ്ങിയെങ്കിലും അവര്‍ തുടങ്ങിവച്ച ഗ്രൂപ്പ് പോരുകള്‍ ഇപ്പോഴും നിര്‍ബാധം തുടരുകയാണ്. ഈ രണ്ട് ഗ്രൂപ്പുകള്‍ക്കപ്പുറത്തേക്ക് ഒരു ഗ്രൂപ്പും അടുത്തകാലും വരെ വളര്‍ന്നുവന്നിരുന്നും ഇല്ല.

പിന്നീട് ഉമ്മന്‍ചാണ്ടി,ചെന്നിത്തല ഗ്രൂപ്പുകളായി . ഗ്രൂപ്പില്ലെങ്കില്‍ കോണ്‍ഗ്രസിന് ഉണര്‍വില്ലെന്നു പറയുന്ന ഒരു വിഭാഗവും പാര്‍ട്ടിയിലുണ്ട്. ഗ്രൂപ്പിന് അതീതമാകുമെന്ന നേതൃത്വത്തിന്‍റെ നിലപാട് കേരളത്തിലെ കോണ്‍ഗ്രസില്‍ എത്രത്തോളം പ്രായോഗികമാകും എന്ന ചോദ്യത്തിന് ഇപ്പോഴും പ്രസക്തിയുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങളെ മറികടന്ന് പ്രതിപക്ഷ നേതാവായി വി.ഡി സതീശനേയും, കെപിസിസി പ്രസിഡന്‍റായി കെ. സുധാകരനെയും നിയമിക്കാന്‍ കോണ്‍ഗ്രസിന് ഹൈക്കമാന്‍ഡിനു കഴിഞ്ഞെങ്കിലും മറ്റൊന്നും ചെയ്യുവാ‍ന്‍ സാധിച്ചിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിന് പിറകെ, നിയമസഭാ തിരഞ്ഞെടുപ്പിലും ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെയാണ് സംസ്ഥാന്തത കോണ്‍ഗ്രസില്‍ എ, ഐ ഗ്രൂപ്പ് സമവാക്യങ്ങള്‍ ഇനി വേണ്ട എന്ന തീരുമാനം ഹൈക്കമാന്‍ഡ് കൈക്കൊണ്ടത്. അതിനു പിന്നില്‍ ചില ലക്ഷ്യങ്ങള്‍ കൂടി ഹൈക്കമാന്‍ഡിന് ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍.ആദ്യത്തെ മാറ്റം നടന്നത് പ്രതിപക്ഷ നേതൃപദവിയില്‍ ആയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷവും പ്രതിപക്ഷ നേതാവായി ഇരുന്ന രമേശ് ചെന്നിത്തല ഇത്തവണയും അതേ പദവിയില്‍ തുടരാമെന്ന് പ്രതീക്ഷിരുന്നു. ആ പ്രതീക്ഷയെ ഒരു തരത്തിലും തല്ലിക്കെടുത്താതിരുന്ന ഹൈക്കമാന്‍ഡ് അവസാന നിമിഷം വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിനൊപ്പമുള്ള എ വിഭാഗവും ചെന്നിത്തലക്ക് വേണ്ടി നിലകൊണ്ടു. ഇത്രയും ശക്തമായ ഒരു പ്രഹരം രമേശ് ചെന്നിത്തലയ്ക്ക് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ഇതുവരേയും ലഭിച്ചിട്ടുണ്ടായിരുന്നില്ല. ഇതിന് പിറകെ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനേയും പ്രതിഷ്ഠിച്ചു. വിഡി സതീശന്‍ ആയാലും കെ സുധാകരന്‍ ആയാലും ഗ്രൂപ്പില്ലത്താവര്‍ ആയിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം സാധാരണ പ്രവര്‍ത്തകര്‍ എങ്കിലും മറക്കാതെ ഓര്‍ത്തുവയ്ക്കുന്നുണ്ട്.

രണ്ടുപേരും വിശാല ഐ ഗ്രൂപ്പിന്റെ ഭാഗമായിരുന്നവരാണ്. കെ സുധാകരന്‍ ഗ്രൂപ്പിന്റെ ഭാഗമായിരുന്നപ്പോഴും ഗ്രൂപ്പ് നേതാക്കളെ പോലും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുമായിരുന്നു എന്നത് വേറെ കാര്യം. എന്തിനും ഏതിനും ഗ്രൂപ്പ് എന്നതായിരുന്നു ഒരുകാലത്ത് കോണ്‍ഗ്രസ് കേട്ട പഴികളില്‍ ഏറ്റവും വലുത്. ഗ്രൂപ്പുകള്‍ക്കുള്ളില്‍ പോലും ഗ്രൂപ്പുകളുണ്ടായിരുന്നു. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് ഗ്രൂപ്പില്ലാത്തവരുടെ പുതിയ ഗ്രൂപ്പ് ഉണ്ടായി എന്നതാണോ എന്നും ചിലര്‍ പരിഹാസത്തോടെ ചോദിക്കുന്നുണ്ട്. ഹൈക്കമാന്‍ഡിലെ ശക്തികേന്ദ്രമായ സംഘടനാ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് പുതിയ ഗ്രൂപ്പിന് പിന്നില്‍ എന്ന് എ, ഐ ഗ്രൂപ്പുകളില്‍ അടക്കം പറച്ചിലും ഉണ്ട്. എന്തായാലും പരസ്യമായി അത്തരം ഒരു ഗ്രൂപ്പ് രൂപം പ്രാപിച്ചിട്ടില്ല. കെസി വേണുഗോപാലും പഴയ ഐ ഗ്രൂപ്പ് നേതാവായിരുന്നു. കരുണാകരന്റെ വത്സല ശിഷ്യനും ആയിരുന്നു. ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിക്കുന്നതായി പറയുന്നത് കെ.സിയുടെ ഉള്ളിളിരിപ്പാണെന്നു കേരളത്തിലെ എ ഐഗ്രൂപ്പുകള്‍ പറയുന്നപുന:സംഘടന നടക്കുമ്പോള്‍ ഗ്രൂപ്പ് വീതം വയ്ക്കലാണ് പതിവ് രീതി. പല നേതാക്കളും നേതൃപദവികളില്‍ തുടര്‍ന്നുപോയിരുന്നതും ഈ വീതംവയ്ക്കല്‍ കൊണ്ടുമാത്രം ആയിരുന്നു. ഇനി ആ പരിപാടി നടക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്.

എന്നാല്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശങ്ങള്‍ എത്രകണ്ട് കേരളത്തിലെ ഗ്രൂപ്പുകള്‍ അംഗീകരിക്കുന്നുണ്ടോയെന്ന ചോദ്യം പ്രസക്തമാണ്കോണ്‍ഗ്രസിലെ ഏറ്റവും ശക്തമായ ഗ്രൂപ്പ് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നത് ഉമ്മന്‍ ചാണ്ടി നയിക്കുന്ന എ ഗ്രൂപ്പ് ആയിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്ന കാര്യം വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ തീരുമാനം പോലും എ ഗ്രൂപ്പില്‍ പാലിക്കപ്പെടുകയോ നടപ്പിലാക്കപ്പെടുകയോ ചെയ്തില്ല. ഐ ഗ്രൂപ്പിലെ ഭൂരിപക്ഷം പേരുടെ പിന്തുണ രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചതുമില്ല. എ, ഐ ഗ്രൂപ്പുകള്‍ക്കപ്പുറത്തേക്കുള്ള ഒരു ബദലിലേക്കുള്ള പ്രയാണമായിട്ടും ഈ സംഭവങ്ങളെ ചിലര്‍ വിലയിരുത്തിരുന്നു. എഗ്രൂപ്പിലെ തന്നെ ഷാഫി പറമ്പില്‍ , ടി സിദ്ധിഖ്,പി ടി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിവയര്‍ ഒക്കെ എഗ്രപ്പ് വിട്ടിരിക്കുന്നു. ബെന്നി ബഹനാനും ഗ്രൂപ്പിനോട് പഴയ താല്‍പര്യമില്ല. ഒരു കാലത്ത് ഉമ്മ‍ന്‍ചാണ്ടിയുടെ വിശ്വസ്തരും ഗ്രൂപ്പിന്‍റെ പോരാളികളുമായിരുന്നു ഇവര്‍. ഇപ്പോള്‍ എ ഗ്രൂപ്പ് കെ. സി ജോസഫും, ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും ഹൈജാക്ക് ചെയ്യുന്നതായി എ ഗ്രൂപ്പില്‍ തന്നെ അഭിപ്രായം ശക്തമാണ്. കോണ്‍ഗ്രസിന് ഇനി തിരിച്ചുവരണമെങ്കില്‍ അടിമുടി മാറ്റങ്ങള്‍ കൊണ്ടുവരണം. അത് നേതാക്കളുടെ കാര്യത്തില്‍ മാത്രമല്ല, പ്രവര്‍ത്തന ശൈലിയിലും വേണം. എന്തിനും ഏതിനും എല്‍ഡിഎഫിനേയും സര്‍ക്കാരിനേയും വിമര്‍ശിക്കുന്ന സുധാകരന്‍ ശൈലി ഒരുപക്ഷേ പാര്‍ട്ടിയിലെ ഒരു വിഭാഗം അണികളെ തൃപ്തിപ്പെടുത്തിയേക്കാം. എന്നാല്‍ വോട്ട് നല്‍കേണ്ട പൊതുസമൂഹത്തിന് അത് അവമതിപ്പ് സൃഷ്ടിക്കാനുള്ള സാധ്യത കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ തള്ളുന്നില്ല. ഇതില്‍ നിന്ന് വിഭിന്നമായ ശൈലിയാണ് വിഡി സതീശന്‍ സ്വീകരിക്കുന്നത്. െന്.സ്വന്തം ഇമേജിന് അദ്ദേഹം പ്രാധാന്യം നല്‍കുന്നതായും ഒരു വിഭാഗം എ, ഐ ഗ്രൂപ്പു നേതാക്കള്‍ പറയുന്നുസ്വതന്ത്ര ഇന്ത്യയില്‍ കോണ്‍ഗ്രസ് ഇത്രയേറെ പ്രതിസന്ധി നേരിട്ട മറ്റൊരു കാലം ഉണ്ടാവില്ല.

കേന്ദ്രത്തിലും കേരളത്തിലും അധികാരമില്ലാത്ത ഒരു ദശാബ്ദം ആണ് സംഭവിക്കാന്‍ പോകുന്നത്. തെരുവില്‍ ഇറങ്ങി അക്രമം സൃഷ്ടിക്കുന്ന സമരങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ ഈ കാലഘട്ടത്തില്‍ അല്‍പം പോലും മതിപ്പ് സൃഷ്ടിച്ചേക്കില്ല. പ്രത്യേകിച്ചും സമരകാരണം അത്ര വലുതല്ലെങ്കില്‍. ഇക്കാര്യം തിരിച്ചറിഞ്ഞ് പുത്തന്‍ സമരമാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിക്കുകയും അത് പ്രവര്‍ത്തകരിലൂടെ ജനങ്ങളിലേക്ക് എത്തിച്ചാല്‍ മാത്രമേ ഒരു ക്രിയാത്മക പ്രതിപക്ഷമായി കോണ്‍ഗ്രസിനും യുഡിഎഫിനും മാറാന്‍ കഴിയൂ. എന്നാല്‍ അതിനുള്ള സംഘടനാ സംവിധാനങ്ങള്‍ പാര്‍ട്ടിക്കില്ലയെന്നുള്ളത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്, ഇതിനിടയില്‍ യുഡിഎഫ് കണ്‍വീനര്‍ ആയി കെ മുരളീധരനെ നിയമിച്ചേക്കുമെന്ന അഭ്യൂഹം പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. എന്നാല്‍ അദ്ദേഹം യുഡിഎഫ് കണ്‍വീനര്‍ ആയാല്‍ അതില്‍ ഒരു ‘ഗ്രൂപ്പ് നര്‍മ്മം’ ഉണ്ടാകും. ഐ ഗ്രൂപ്പ് സ്ഥാപനായ കരുണാകരന്റെ മകന്‍ യുഡിഎഫ് കണ്‍വീനര്‍, മുന്‍ ഐ ഗ്രൂപ്പുകാരായ വിഡി സതീശന്‍ പ്രതിപക്ഷ നേതാവ്, കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ്. ഇതിനാല്‍ ഈ നിര്‍ദ്ദശത്തെ എ ഗ്രൂപ്പ് എതിര്‍ക്കും. ഐ ഗ്രൂപ്പിലെ പ്രധാനികള്‍ക്കും മുരളീധരന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് എത്തുന്നതിനോട് യോജിപ്പില്ല. ഇപ്പോള്‍ അദ്ദേഹം ഗ്രൂപ്പിന്‍റെ ഭാഗമല്ല. എ ഗ്രൂപ്പാണേലും ഹസന്‍ തുരടരട്ടെ എന്ന നിലപാടിലാണവര്‍.