കോഴിക്കോട്: സർവ്വേ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ അമ്പത്തൊന്നാം സംസ്ഥാന സമ്മേളനവും അറുപത്തി മൂന്നാം വാർഷികവും നാളെ മുതൽ 14 വരെ കോഴിക്കോട് ടാഗോർ സെന്റിനറി ഹാളിലെ കെ എം വിജയപ്പൻ നഗറിൽ നടക്കും. പന്ത്രണ്ടിന് രാവിലെ 11 ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും ഉച്ചയ്ക്ക് രണ്ടിന് സംസ്ഥാന കൗൺസിലും സ്വാഗതസംഘം ഓഫീസിൽ നടക്കും. നാളെ രാവിലെ 11 മണിക്ക് ടാഗോർ സെന്റിനറി ഹാളിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് 2.45 ന് ഭൂപരിഷ്ക്കരണാനന്തര റീ-സർവ്വെയും അനുബന്ധ വിഷയങ്ങളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ മന്ത്രി ഇ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. ജോയിന്റ് കൗൺസിൽ ചെയർമാൻ ജി മോട്ടിലാൽ വിഷയാവതരണം നടത്തും. 14 ന് രാവിലെ 11 ന് നടക്കുന്ന സുഹൃദ് സമ്മേളനവും സർവ്വീസിൽ നിന്ന് വിരമിച്ചവർക്കുള്ള യാത്രയയപ്പും സി പി ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും.