7 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 7, 2024
December 7, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024
December 6, 2024

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
November 29, 2021 8:49 am

സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണം ഇന്ന് നടക്കും.നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം നിർവഹിക്കും. സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. 

മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ജയസൂര്യ, നടി അന്ന ബെൻ, സ്വഭാവ നടൻ സുധീഷ്, സ്വഭാവനടി ശ്രീരേഖ, മികച്ച ചിത്രത്തിന്റെ സംവിധായകൻ ജിയോ ബേബി, മികച്ച സംവിധായകൻ സിദ്ധാർത്ഥ ശിവ, എഡിറ്റർ മഹേഷ് നാരായണൻ, ഗായകൻ ഷഹബാസ് അമൻ, ഗായിക നിത്യ മാമ്മൻ, പ്രത്യേക അവാർഡ് നേടിയ നഞ്ചിയമ്മ തുടങ്ങി 48 പേർ മുഖ്യമന്ത്രിയിൽനിന്ന് അവാർഡുകൾ ഏറ്റുവാങ്ങും. 

2020ലെ ചലച്ചിത്ര അവാർഡിന്റെ വിശദാംശങ്ങളടങ്ങിയ പുസ്തകം മന്ത്രി പി രാജീവ്, കൃഷി മന്ത്രി പി പ്രസാദിന് നൽകി പ്രകാശനം ചെയ്യും. ഡിസംബർ ഒമ്പതു മുതൽ 14 വരെ നടക്കുന്ന രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയുടെ പോസ്റ്റര്‍ പ്രകാശനം മന്ത്രി വി ശിവൻകുട്ടി മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസിന് നൽകി നിർവഹിക്കും.
eng­lish sum­ma­ry; State Film Award Dis­tri­b­u­tion today
you may also video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.