കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിന് മാറ്റുരയ്ക്കുന്ന ചലച്ചിത്രങ്ങളുടെ പട്ടിക തയ്യാറായി. 119 ചിത്രങ്ങളാണ് നോമിനേഷൻ യോഗ്യത നേടിയിരിക്കുന്നത്. നോമിനേഷനെത്തിയ 120 ചിത്രങ്ങളുടെ അന്തിമ പട്ടികയിൽ നിന്ന് ഒരു ചിത്രത്തെ ഒഴിവാക്കുകയായിുരുന്നു. മോഹൻലാലിന്റെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം, ലൂസിഫർ, ബിഗ് ബ്രദർ, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന തുടങ്ങിയ നാല് ചിത്രങ്ങൾ മത്സരവിഭാഗത്തിൽ യോഗ്യത നേടിയപ്പോൾ മാമാങ്കം, ഉണ്ട എന്നീ രണ്ട് മമ്മൂട്ടി ചിത്രങ്ങൾ മത്സരവിഭാഗത്തിൽ മാറ്റുരയ്ക്കും കൂടാതെ മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ പതിനെട്ടാംപടിയും പട്ടികയിൽഇടം നേടി.
താരമൂല്യത്തിലുപരി കഥാമൂല്യത്തിന് പ്രാധാന്യം നൽകി പുതുമുഖനായികാ നായകൻമാരുടെയും സംവിധായകരുടെയും ചിത്രങ്ങളും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.മെഗാ സ്റ്റാറുകളുടെ പല ചിത്രങ്ങളേക്കാളും കയ്യടി വാരിക്കൂട്ടിയ ഇത്തരം ചിത്രങ്ങൾ ചലച്ചിത്രപുരസ്കാര വേളയിൽ വലിയ പുത്തൽ പ്രതീക്ഷകൾക്ക് വഴിവെക്കുമെന്നതിൽ സംശയമില്ല. ആ അവാർഡ് നിശയ്കാകയുള്ള കാത്തിരിപ്പിലാണ് എല്ലാവരും.
സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് വേണ്ടി മത്സരിക്കുന്ന മറ്റ് പ്രധാനപ്പെട്ട ചലചിത്രങ്ങൾ ഇവയാണ്-
അഭിമാനിനി, അമ്പിളി, അതിരൻ, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ver 5.25,ഉടലാഴം, ഉയരെ, കള്ളനോട്ടം, കുമ്പളങ്ങി നൈറ്റ്സ്,കെഞ്ചീര,കെട്ടിയോളാണെന്റെ മാലാഖ,കോളാമ്പി,ഗ്രാമവൃക്ഷത്തിലെ കുയിൽ,ഡ്രൈവിംഗ് ലൈസൻസ്,ജലസമാധി,ജെല്ലിക്കെട്ട്,പ്രതി പൂവൻകോഴി, പട്ടാഭിരാമൻ,പൊറിഞ്ചു മറിയം ജോസ്, ഫൈനൽസ്, മൂത്തോൻ,വെയിൽമരങ്ങൾ, വൈറസ്,വികൃതി, തമാശ,തണ്ണീർമത്തൻ ദിനങ്ങൾ,താക്കോൽസത്യം പറഞ്ഞാൽ വിശ്വസിക്കുമോ,തെളിവ്,ഹാസ്യം,ലൂക്ക,സ്റ്റാൻഡ് അപ്പ്.
English Summary: State film award nominated films
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.