സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മന്ത്രി എ കെ ബാലനാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്. 119 ചിത്രങ്ങളാണ് മത്സര രംഗത്തുളളത്.
ലിജോ ജോസിൻറെ ജെല്ലിക്കെട്ട്, ഗീതു മോഹൻദാസിൻറെ മൂത്തോൻ, സജിൻ ബാബുവിൻറെ ബിരിയാണി, ടികെ രാജീവ് കൂമാർ സംവിധാനം ചെയ്ത കോളാമ്പി, മനോജ് കാന ഒരുക്കിയ കെഞ്ചിര, മധു നാരായണൻറെ കുമ്പളങ്ങി നൈറ്റ്സ്, മനു അശോകൻറെ ഉയരെ, പിആർ അരുണിൻറെ രംപുന്തനവരുതി, ഖാലിദ് റഹ്മാൻറെ ഉണ്ട, പ്രിയദർശൻറെ മരക്കാർ അടക്കമുള്ള ചിത്രങ്ങളാണ് മികച്ച ചിത്രങ്ങൾക്കായുള്ള മത്സരത്തിൽ മുന്നിലുളളത്.
കുമ്പളങ്ങി നൈറ്റ്സ്, അമ്പിളി തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച സൗബിൻ ഷാഹിർ, മൂത്തോനിലെ പ്രകടനത്തിലൂടെ നിവിൻ പോളി, ഇഷ്ക്കിലെ കഥാപാത്രത്തിലൂടെ ഷെയ്ൻ നിഗം, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി, ഫൈനൽസ് അടക്കമുള്ള ചിത്രങ്ങളിലൂടെ സുരാജ് വെഞ്ഞാറമൂടും നടന്മാരുടെ പട്ടികയിൽ മുൻപന്തിയിലെത്തിയിട്ടുണ്ട്. ഉയരെയിലൂടെ വീണ്ടു പാർവതി മികച്ച നടിയാകുമോ എന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.
പ്രതി പൂവൻകോഴി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മഞ്ജു വാര്യയും മികച്ച നടിമാരുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്സ്, ഹെലൻ എന്നീ ചിത്രങ്ങളിലൂടെ അന്നാ ബെന്നും സാധ്യതാ പട്ടികയിൽ മുന്നിലെത്തിയിട്ടുണ്ട്. ബിരിയാണിയിലൂടെ മോസ്ക്കോ മേളയിലെ ബ്രിസ്ക്ക് വിഭാഗത്തിലെ മികച്ച നടിക്കുള്ള പുരസ്കാരം നേടിയ കനി കുസൃതി ഇവിടെയും നേട്ടം ആവർത്തിക്കുമോ എന്നതും നോക്കികാണേണ്ടതുണ്ട്.
ENGLISH SUMMARY: STATE FILM FARE AWARD DECLARATION ON TODAY
YOU MAY ALSO LIKE THIS VIDEO