October 1, 2023 Sunday

Related news

September 30, 2023
September 19, 2023
September 19, 2023
September 9, 2023
August 28, 2023
August 28, 2023
August 25, 2023
August 24, 2023
August 23, 2023
August 22, 2023

നവസംരംഭകർക്ക് നൂതനാശയ മത്സരവുമായി സംസ്ഥാന സർക്കാർ

Janayugom Webdesk
തിരുവനന്തപുരം
November 24, 2022 9:51 pm

നവസംരംഭകർക്കും ബിസിനസ് താല്പര്യമുള്ളവർക്കും ആശയങ്ങൾ അവതരിപ്പിക്കാനും അവ ബിസിനസ് സംരംഭങ്ങളാക്കി മാറ്റുന്നതിനുമായി വ്യവസായ വാണിജ്യ വകുപ്പ് ‘ഡ്രീംവെസ്റ്റർ’ എന്ന പേരിൽ നൂതനാശയ മത്സരം സംഘടിപ്പിക്കുന്നു. അഞ്ച് ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. മത്സരത്തിന്റെ പ്രഖ്യാപനം വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു. 

തിരഞ്ഞെടുത്ത ആശയങ്ങൾക്ക് സർക്കാർ ഉടമസ്ഥതയിലുള്ള ബിസിനസ് ഇൻകുബേഷൻ സെന്ററുകളിലെ ഇൻകുബേഷൻ സ്പേസിലേക്കുള്ള പ്രവേശനം, മെന്ററിങ് പിന്തുണ, സീഡ് കാപ്പിറ്റൽ സഹായം, വിപണി ബന്ധങ്ങൾ തുടങ്ങിയവ നൽകുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ 2022–23 സംരംഭകത്വ വർഷമായി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ സംരംഭകത്വ വികസന പദ്ധതികളുടെ ഭാഗമായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. 

മത്സരത്തിലേക്ക് ആശയങ്ങളും മാർക്കറ്റ് പ്ലാനും www. dreamvestor. in വഴി സമർപ്പിക്കാം. ഇത് വിദഗ്ധ പാനൽ വിലയിരുത്തും. തിരഞ്ഞെടുത്ത 100 ആശയങ്ങൾ ക്വാർട്ടർ ഫൈനൽ ഘട്ടത്തിൽ വിശദീകരിക്കാനുള്ള അവസരം നൽകും. ഇതിൽനിന്ന് തിരഞ്ഞെടുക്കുന്ന 50 ആശയങ്ങൾ സെമിഫൈനൽ റൗണ്ടിലേക്കും തുടർന്ന് മികച്ച 20 ആശയങ്ങൾ ഫൈനലിനായും തിരഞ്ഞെടുക്കും. 

ഒന്നാം സമ്മാനം നേടുന്നയാൾക്ക് അഞ്ച് ലക്ഷം രൂപയും രണ്ടും മൂന്നും സമ്മാനങ്ങൾ ലഭിക്കുന്നവർക്ക് യഥാക്രമം മൂന്ന് ലക്ഷം രൂപയും രണ്ട് ലക്ഷം രൂപയുമാണ് സമ്മാനം. നാല് മുതൽ 10 വരെ സ്ഥാനങ്ങൾ നേടുന്നവർക്ക് ഒരു ലക്ഷം രൂപ വീതവും 11 മുതൽ 20 വരെ സ്ഥാനക്കാർക്ക് 25,000 രൂപ വീതവും ലഭിക്കും. സംരംഭകത്വ വികസന പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം പുതിയ സംരംഭങ്ങൾ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഏകദേശം 1000 കോടിയുടെ നിക്ഷേപവും 45,000 തൊഴിലവസരങ്ങളുമാണ് പ്രതീക്ഷിക്കുന്നത്. 

Eng­lish Sum­ma­ry: State gov­ern­ment with inno­va­tion com­pe­ti­tion for new entrepreneurs

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.