June 28, 2022 Tuesday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

മദ്യം ഹോം ഡെലിവറിയായി എത്തിച്ചു നല്‍കുന്നത് സംസ്ഥാന സര്‍ക്കാരുകള്‍ പരിഗണിക്കണം; സുപ്രീം കോടതി

By Janayugom Webdesk
May 9, 2020

ഹോം ഡെലിവറിയായി മദ്യം എത്തിച്ചു നല്‍കുന്നത് പരിഗണിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് സുപ്രീം കോടതി. ലോക്ക് ഡൗണ്‍ കാരണം മദ്യം നേരിട്ടല്ലാതെ വിൽക്കാനോ വീടുകളിൽ എത്തിച്ച്‌ നൽകാനോ സാധിക്കുമോയെന്നുള്ള കാര്യം പരിശോധിക്കണമെന്ന് സ്‌റ്റിസ്‌ അശോക്‌ഭൂഷൺ അധ്യക്ഷനായ മൂന്നംഗബെഞ്ച് ആവശ്യപ്പെട്ടു.

ചില സംസ്ഥാനങ്ങള്‍ ബിവറേജുകള്‍ തുറന്നതിനെതിരായി അഡ്വ. അനിന്ദിതമിത്ര സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഇക്കാര്യം പരാമര്‍ശിച്ചത്. ഹർജി വീ‍ഡിയോകോണ്‍ഫറന്‍സ് വഴിയാണ് ഹര്‍ജി പരിഗണിച്ചത്. മദ്യം വീടുകളിൽ എത്തിച്ചുനൽകുന്നതിനെക്കുറിച്ച്‌ ചർച്ച നടക്കുന്നുണ്ടെന്ന് മൂന്നം​ഗബെഞ്ചില്‍ അം​ഗമായ‌ ജസ്‌റ്റിസ്‌ സഞ്‌ജയ്‌കിഷൻകൗൾ ചൂണ്ടിക്കാട്ടി.

ഈ അവസരത്തില്‍ മറ്റെന്തെങ്കിലും ഉത്തരവ്‌ പുറപ്പെടുവിക്കാൻ പറ്റില്ലെന്നും‌ ബെഞ്ച് അറിയിച്ചു. ഹോം ഡെലിവറിയായി മദ്യം എത്തിച്ചു നല്‍കുന്നത് പരിഗണിക്കണമെന്നാവശ്യപ്പെട്ട് സൊമാറ്റോ ഐഎസ്‌ഡബ്ല്യുഎഐയ്ക്ക് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു.

Eng­lish Sum­ma­ry: State Gov­ern­ments should con­sid­er dis­trib­ut­ing alco­hol as home deliv­ery.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.