March 31, 2023 Friday

Related news

February 21, 2023
January 9, 2023
November 22, 2022
November 22, 2022
November 19, 2022
November 17, 2022
October 25, 2022
October 3, 2022
July 28, 2022
July 6, 2022

സംസ്ഥാന ഹജ്ജ് ക്യാമ്പ് സമാപിച്ചു

Janayugom Webdesk
June 17, 2022 8:15 am

ഈ വര്‍ഷത്തെ ഹജ്ജ് ക്യാമ്പയിന് സമാപനമായി. ഏഴായിരത്തോളം തീര്‍ഥാടകരാണ് വിശുദ്ധ ഭൂമിയിലേക്ക് യാത്രതിരിച്ചത്. ഇന്നലെ സമാപന ദിവസം ഏഴ് വിമാനങ്ങളാണ് സര്‍വീസ് നടത്തിയത്. രാവിലെ 6.50ന് പുറപ്പെട്ട എസ്.വി 5739 വിമാനത്തിൽ 135 പുരുഷന്മാരും 230 സ്ത്രീകളും വൈകീട്ട് ആറിനുള്ള എസ്.വി 5747 നമ്പർ വിമാനത്തിൽ 178 പുരുഷന്മാരും 182 സ്ത്രീകളും രാത്രി 10.55നുള്ള എസ്.വി 5743 നമ്പർ വിമാനത്തിൽ 159 പുരുഷന്മാരും 142 സ്ത്രീകളുമാണ് യാത്രയായത്. 7727 തീർഥാടകരാണ് നെടുമ്പാശ്ശേരി വഴി ഹജ്ജിന് പുറപ്പെട്ടത്. 

ഇവരില്‍ 3070 പേർ പുരുഷന്മാരും 4657 സ്ത്രീകളുമാണ് ഉള്ളത്. 5766 പേർ കേരളത്തിൽ നിന്നുള്ളവരാണ്. 672 പേർ തമിഴ്നാട്ടിൽനിന്നുള്ളവരും 143 പേർ ലക്ഷദ്വീപിൽനിന്നുള്ളവരും 103 പേർ അന്തമാനിൽനിന്നുള്ളവരും 43 പേർ പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്. ആദ്യം മദീന സന്ദർശനം പൂർത്തിയാക്കിയ സംഘങ്ങൾ മക്കയില്‍ എത്തിതുടങ്ങി. മന്ത്രി വി. അബ്ദുറഹ്മാൻ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. 38 വളന്‍റിയർമാരാണ് ഹാജിമാരോടൊത്ത് യാത്ര പുറപ്പെട്ടത്.

Eng­lish Sum­ma­ry; State Hajj Camp concludes
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.