Tuesday
20 Aug 2019

സംസ്ഥാന കോര്‍ഫ്‌ബോള്‍: പത്തനംതിട്ടയും ഇടുക്കിയും ജേതാക്കള്‍

By: Web Desk | Monday 18 March 2019 7:17 PM IST


സംസ്ഥാന ജൂനിയര്‍-സീനിയര്‍ കോര്‍ഫ്‌ബോള്‍ വിജയികളായ പത്തനംതിട്ട ടീമിന് തൃശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി ട്രോഫി സമ്മാനിക്കുന്നു

തൃശൂര്‍: ആറാമത് സംസ്ഥാന ജൂനിയര്‍-സീനിയര്‍ കോര്‍ഫ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ പത്തനംതിട്ട, മലപ്പുറം എന്നീ ജില്ലകള്‍ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. കോഴിക്കോടും ആലപ്പുഴയും മൂന്നാം സ്ഥാനം പങ്കിട്ടു. സീനിയര്‍ വിഭാഗത്തില്‍ ഇടുക്കി, കോഴിക്കോടും ഒന്നും രണ്ടും സ്ഥാനം നേടി. പത്തനംതിട്ടയും എറണാകുളംവും മൂന്നാം സ്ഥാനം പങ്കിട്ടു. മികച്ച പ്ലെയറായി ആണ്‍കുട്ടികളില്‍ എ കെ സാരംഗ് (ഇടുക്കി), ഫഹദ് പിഎ (പത്തനംതിട്ട), പെണ്‍കുട്ടികളില്‍ അര്‍ച്ചന വിജയന്‍ (ഇടുക്കി), കെ.ശില്‍പ്പ (പത്തനംതിട്ട) എന്നിവരെ തെരഞ്ഞെടുത്തു. 14 ജില്ലകളില്‍ നിന്നായി 200 ഓളം കായികതാരങ്ങള്‍ പങ്കെടുത്തു.
മണ്ണുത്തി ഡോണ്‍ബോസ്‌കോ ഹയര്‍സെക്കന്ററി സ്‌കൂള്‍ റെക്ടര്‍ റവ.ഫാ.ജോണ്‍ പള്ളിത്തോട്ടത്തില്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വ്വഹിച്ചു. കോര്‍ഫ്‌ബോള്‍ അസോസിയേഷന്‍ കേരള സീനിയര്‍ വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അബിന്‍ തോമസ്, ജില്ലാ സെക്രട്ടറി ടോണി തോമസ്, റഗ്ബി അസോ. ജില്ലാ പ്രസിഡന്റ് അഡ്വ.കെ ആര്‍ അജിത്ബാബു, സോഫ്റ്റ്‌ബോള്‍ അസോ. സെക്രട്ടറി അഖില്‍ അനിരുദ്ധന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related News