11 February 2025, Tuesday
KSFE Galaxy Chits Banner 2

സംസ്ഥാന വയോജന കമ്മിഷൻ ഓർഡിനൻസ് ഉടന്‍

Janayugom Webdesk
തിരുവനന്തപുരം
November 27, 2024 11:11 pm

കേരള സംസ്ഥാന വയോജന കമ്മിഷൻ രൂപീകരിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ‑സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. അവഗണനയും ചൂഷണവും അനാഥത്വവും അടക്കമുള്ള വയോജനങ്ങളുടെ ജീവിത പ്രയാസങ്ങൾ സംബന്ധിച്ച ഉത്കണ്ഠകൾ അടിയന്തരമായി അഭിസംബോധന ചെയ്യുന്നതിനും, കമ്മിഷൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യവസ്ഥ ചെയ്യുന്നതിനുമാണ് ഓർഡിനൻസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു. 

നിർദിഷ്ട ഓർഡിനൻസിലെ വ്യവസ്ഥകൾക്ക് വിധേയമായി വയോജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി മാർഗനിർദേശങ്ങൾ നൽകുക, സഹായിക്കുക, എന്നതാണ് ലക്ഷ്യം. പുനരധിവാസം ആവശ്യമുള്ളിടത്ത് സർക്കാരുമായി സഹകരിച്ച് സാധ്യമാക്കുക, ഏതെങ്കിലും തരത്തിലുള്ള നിയമസഹായം ആവശ്യമുള്ളിടത്ത് ലഭ്യമാക്കുക, വയോജനങ്ങളുടെ കഴിവുകൾ പൊതുസമൂഹത്തിന് ഉപയുക്തമാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുക, സർക്കാർ കാലാകാലങ്ങളിൽ ഏല്പിച്ച് നൽകുന്ന ചുമതലകൾ നിർവഹിക്കുക എന്നിവയാണ് കമ്മിഷന്റെ കർത്തവ്യമായിരിക്കുക.

കമ്മിഷനിൽ സർക്കാർ വിജ്ഞാപനം വഴി നിയമിക്കുന്ന ഒരു ചെയർപേഴ്സണും മൂന്നിൽ കവിയാത്ത അംഗങ്ങളും ഉണ്ടായിരിക്കണമെന്നാണ് ഓർഡിനൻസിൽ വ്യവസ്ഥ ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. ചെയർപേഴ്സൺ ഉൾപ്പെടെ നിയമിക്കപ്പെടുന്ന എല്ലാ അംഗങ്ങളും വയോജനങ്ങളായിരിക്കും. അവരിൽ ഒരാൾ പട്ടികജാതികളിലോ പട്ടികഗോത്ര വർഗങ്ങളിലോ പെട്ടയാളും മറ്റൊരാൾ വനിതയും ആയിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. സർക്കാർ അഡീഷണൽ സെക്രട്ടറിയുടെ പദവിയിൽ കുറയാത്തയാളാവും കമ്മിഷൻ സെക്രട്ടറി. 

നിയമ വകുപ്പ് ജോയിന്റ് സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരാളെ രജിസ്ട്രാറായും സർക്കാർ ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയിൽ കുറയാത്ത ഒരാളെ ഫിനാൻസ് ഓഫിസറായും നിയമിക്കണമെന്നാണ് ഗവർണറോട് ശുപാർശ ചെയ്തിട്ടുള്ളത്.
കമ്മിഷന്റെ ആസ്ഥാനം തിരുവനന്തപുരത്തും ചെയർപേഴ്സന്റെയും അംഗങ്ങളുടെയും ഔദ്യോഗിക കാലാവധി മൂന്ന് വർഷവും ആയിരിക്കും.
കമ്മിഷന്റെ ദൈനംദിന കാര്യങ്ങളുടെ പൊതുവായ മേൽനോട്ടം, മാർഗനിർദേശം, ഭരണനിർവഹണം എന്നിവ ചെയർപേഴ്സണിൽ നിക്ഷിപ്തമായിരിക്കും. ചെയർപേഴ്സൺ ഗവൺമെന്റ് സെക്രട്ടറിയുടെ പദവിയുള്ള ഒരു പൂർണ സമയ ഉദ്യോഗസ്ഥനായിരിക്കും. 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 11, 2025
February 11, 2025
February 11, 2025
February 11, 2025
February 10, 2025
February 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.