സ്‌കൂള്‍ കായികമേള;ആദ്യ സ്വര്‍ണം തിരുവനന്തപുരം നേടി

Web Desk
Posted on October 26, 2018, 8:40 am

തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കായികമേള തിരുവനന്തപുരത്ത് തുടങ്ങി . മേളയിലെ ആദ്യ സ്വര്‍ണം കൊയ്തത് തിരുവനന്തപുരം. ജൂനിയര്‍ ആണ്‍കുട്ടികളുടെ 300 മീറ്ററില്‍ സല്‍മാന്‍ ഫാറൂഖാണ് സ്വര്‍ണ്ണം നേടിയത്. സായിയുടെ താരമാണ് സല്‍മാന്‍. കോതമംഗലം മാര്‍ ബേസിലിന്റെ എന്‍ വി. അമിത്തിനാണ് വെള്ളി മെഡല്‍.

പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ആര്‍ഭാട രഹിതമായാണ് യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ മേള തുടങ്ങിയത്.

സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ എറണാകുളം സ്വര്‍ണം നേടി. കോതമംഗലം മാര്‍ ബേസിലിന്റെ ആദര്‍ശ് ഗോപിക്കാണ് സ്വര്‍ണ്ണം. പാലക്കാട് സിഎംടി മാത്തൂരിന്റെ എം  അജിത്തിന് വെള്ളി മെഡല്‍ ലഭിച്ചു.

മേളയുടെ ആദ്യ ദിനം 31 ഫൈനലുകളാണുള്ളത്.

ആകെ 96 ഇനങ്ങളിലാണ് മത്സരങ്ങള്‍. മൂന്നുദിവസത്തെ മീറ്റ് ഞായറാഴ്ച സമാപിക്കും. സ്‌കൂളുകളില്‍ കോതമംഗലം മാര്‍ബേസിലും ജില്ലകളില്‍ എറണാകുളവുമാണ് നിലവിലെ ചാമ്പ്യന്‍മാര്‍.