ഭക്തജന സൗകര്യാര്‍ത്ഥം തേക്കിന്‍കാട്ടിലെ മൂന്നാം വേദിയ്ക്കു സ്ഥാനചലനം

Web Desk

തൃശൂര്‍

Posted on December 18, 2017, 8:11 pm

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വേദിയ്ക്കു ഭക്തജനങ്ങളുടെ ക്ഷേത്ര ദര്‍ശനത്തിന് സൗകര്യമൊരുക്കാന്‍ വേണ്ടി സ്ഥാനചലനം. മൂന്നാം വേദിയായി നിശ്ചയിച്ചിരുന്ന നായ്കനാല്‍ വേദിയാണ് ക്ഷേത്ര സംരക്ഷണ സമിതിയുടെ ആവശ്യത്തെതുടര്‍ന്ന് തേക്കിന്‍കാട്ടില്‍ തന്നെ ബാനര്‍ജി ക്ലബിന്റെ മുമ്പിലേക്ക് മാറ്റിയത്. വടക്കുംനാഥ ക്ഷേത്ര ദര്‍ശനത്തിന് വേദി തടസ്സമാകും എന്ന് സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. പ്രധാന വേദിയായ പൂരം എക്‌സിബിഷന്‍ നഗറിനോട് അടുത്തേക്ക് മാറ്റിയത് കുട്ടികള്‍ക്കും കാണികള്‍ക്കും ഗുണകരമായിട്ടുണ്ട്. കൂടാതെ, ഈ വേദി ഭഷണ പന്തലിനോട് അടുത്താണെന്നുള്ളതും’ വേദി മാറ്റം കൊണ്ടുള്ള ഗുണമാണ്. കലോത്സവ ചെയര്‍മാന്‍ കൃഷിമന്തി വി.എസ് സുനില്‍കുമാര്‍, സബ് കളക്ടര്‍ ഡോ.രേണു രാജ് എന്നിവര്‍ ഫോണില്‍ ബന്ധപ്പെട്ടതനുസരിച്ച് തൃശൂര്‍ ഡി ഡി ഇ കെ.സുമ തി, പ്രോഗ്രാം കണ്‍വീനര്‍ മദനമോഹന്‍ സ്റ്റേജ് & പന്തല്‍ കണ്‍വീനര്‍ കെ.എ വര്‍ഗ്ഗീസ്സ്, വൈസ് ചെയര്‍മാന്‍ ഡോ അബീപോള്‍ എന്നിവര്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അസി കമ്മിഷണര്‍ എ.ജയകമാര്‍, ദേവസ്വം മാനേജര്‍ ജഗദീശ് എം ജി ‚ക്ഷേത്ര സംരക്ഷണ സമിതി കണ്‍വീനര്‍ ടി ആര്‍ ഹരീഹരന്‍, പൊതുപ്രവര്‍ത്തകരായ ഡോ എം എസ് ബാലസുബ്രമണ്യം, രാജീവ് ലാല്‍ അരിമ്പൂര്‍ എന്നിവരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു