Wednesday
21 Aug 2019

സംസ്ഥാന സീനിയര്‍ റഗ്ബി ബോള്‍ ചാമ്പ്യന്‍ഷിപ്പ്: കോഴിക്കോടും തിരുവനന്തപുരവും ജേതാക്കള്‍

By: Web Desk | Tuesday 26 February 2019 9:13 PM IST


കോഴിക്കോട്: ജില്ലാ റഗ്ബി ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കൊട്ടക്കാവയല്‍ ക്രസന്റ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സംസ്ഥാന സീനിയര്‍ റഗ്ബി ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ കോഴിക്കോടും വനിതാ വിഭാഗത്തില്‍ തിരവനന്തപുരവും ജേതാക്കളായി. ഇരു വിഭാഗങ്ങളിലും കൊല്ലത്തിനാണ് രണ്ടാം സ്ഥാനം.

പുരുഷ വിഭാഗത്തില്‍ എറണാകുളവും വനിതാ വിഭാഗത്തില്‍ പാലക്കാടും മൂന്നാം സ്ഥാനം നേടി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ഒ. രാജഗോപാല്‍ ജേതാക്കള്‍ക്ക് ട്രോഫി സമ്മാനിച്ചു. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ടി എം അബ്ദു റഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു. റിയാസ് എടത്തില്‍, എ പി അബു, ആര്‍. ജയകൃഷ്ണന്‍, പി കെ അന്‍വര്‍, പി ടി അബ്ദുല്‍ അസീസ്, പി ഷഫീഖ്, അന്‍വര്‍ ചക്കാലക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സന്തോഷ് കുമാര്‍ സ്വാഗതവും റിയാസ് അടിവാരം നന്ദിയും പറഞ്ഞു.

Related News