28 March 2024, Thursday

Related news

January 7, 2024
December 19, 2023
December 17, 2023
November 30, 2023
November 24, 2023
November 23, 2023
November 22, 2023
November 8, 2023
November 5, 2023
October 28, 2023

സംസ്ഥാനത്ത് ഇന്നും മഴ കനക്കും: രണ്ട് ജില്ലകള്‍ക്ക് അലര്‍ട്ട്

Janayugom Webdesk
തിരുവനന്തപുരം
October 14, 2022 8:50 am

സംസ്ഥാനത്ത് ഇന്നും വ്യാപകമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രണ്ട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഉച്ചയ്ക്കുശേഷം മലയോര മേഖലകളിലാണ് കൂടുതൽ മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. അടുത്ത ദിവസങ്ങളിലും ശക്തമായ മഴ ലഭിച്ചേക്കും. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കോമോറിൻ തീരത്തായുള്ള ചക്രവാതച്ചുഴിയും മധ്യ ബംഗാൾ ഉൾക്കടലിലെ ചക്രവതച്ചുഴിയുമാണ് മഴയ്ക്ക് കാരണം. 

Eng­lish Sum­ma­ry: State to receive rain today: alert for two districts

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.