സംസ്ഥാനത്തെ അഞ്ച് ഇക്കോ സോണുകളാക്കും: കൃഷി മന്ത്രി

തൃശൂര്‍ ടൗണ്‍ ഹാളില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സംഘടിപ്പിച്ച കര്‍ഷക സഭകളുടെ ക്രോഡീകരണവും കാര്‍ഷിക സെമിനാറും മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
തൃശൂര്‍: റീബില്‍ഡ് കേരളയുടെ ഭാഗമായി കേരളത്തെ അഞ്ച് ഇക്കോളജിക്കല്‍ സോണുകളാക്കി തിരിക്കുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ അറിയിച്ചു. തൃശൂര്‍ ടൗണ്‍ ഹാളില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സംഘടിപ്പിച്ച കര്‍ഷക സഭകളുടെ ജില്ലാതല ക്രോഡീകരണവും കാര്‍ഷിക സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഒരേ രീതിയിലുള്ള മണ്ണിന്റെ ഘടന, ജലലഭ്യത, കാലാവസ്ഥ, ഭൂമിശാസ്ത്രപരമായ ഘടകങ്ങള്‍ എന്നിവയാണ് സോണുകള്‍ക്ക് അടിസ്ഥാനമാക്കുക. അഞ്ച് സോണുകളെ 28 അഗ്രോ ഇക്കോളജിക്കല്‍ സോണുകളാക്കി വേര്‍തിരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ മേഖലയിലും എന്ത് കൃഷി ചെയ്യാം, എന്ത് കൃഷി ചെയ്യരുത് എന്ന് മാര്‍ഗരേഖ തയാറാക്കും. ഓരോ പ്രദേശത്തിനും തനതായ സൂക്ഷ്മതലത്തില്‍ യൂനിറ്റ് അടിസ്ഥാനത്തിലുള്ള മാറ്റങ്ങള്‍ കൃഷിയില്‍ കൊണ്ടുവരും. ഇതിനായി വിദഗ്ധ സമിതിയെ നിയോഗിച്ചതായും മന്ത്രി അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷത വഹിച്ചു. യു ആര് പ്രദീപ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്എന് കെ ഉദയപ്രകാശ്, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ജെന്നി ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.