വിന്‍ വിന്‍ ഭാഗ്യക്കുറി 65 ലക്ഷം ലോട്ടറി ഏജന്‍റിന്

Web Desk
Posted on July 23, 2019, 9:43 pm

തൊടുപുഴ: തിങ്കളാഴ്ച്ച നറുക്കെടുത്ത സംസ്ഥാന ഭാഗ്യക്കുറി വിന്‍ വിന്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ ലഭിച്ചത് തൊടുപുഴക്കാരനായ ലോട്ടറി ഏജന്റിന്. കല്ലാനിക്കല്‍ പള്ളി ജംഗ്ഷനില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന തെക്കുംഭാഗം പൊന്‍കുന്നേല്‍ ടോമിക്കാണ് വില്‍ക്കാതിരുന്ന ടിക്കറ്റിന് സമ്മാനതുക ലഭിച്ചത്.

5 സെന്റ് സ്ഥലവും വീടും മാത്രം സ്വന്തമായിട്ടുള്ള ടോമിക്ക് മൂന്ന് മക്കളുണ്ട്. മൂവരും
വിദ്യാര്‍ത്ഥികളാണ്. മോളിയാണ് ഭാര്യ. മൂന്ന് വര്‍ഷം മുമ്പ് കാരുണ്യ ലോട്ടറിയുടെ 1 കോടി രൂപ ലഭിച്ച ടിക്കറ്റും ടോമി വിറ്റിട്ടുണ്ട്. അന്ന് ലോട്ടറി അടിച്ചത് തമിഴ്‌നാട് സ്വദേശിക്കായിരുന്നു. സമ്മാനര്‍ഹമായ ടിക്കറ്റ് തൊടുപുഴ തെക്കുംഭാഗം സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചു. മക്കളെ
പഠിപ്പിക്കാനും മറ്റും ലഭിക്കുന്ന തുക ഉപയോഗിക്കുമെന്ന് ടോമി പറഞ്ഞു.