കേരളത്തിലെ കോൺഗ്രസിലെ അഭിപ്രായങ്ങൾ തുറന്നു പറയുന്ന നേതാക്കളുടെ ജനാധിപത്യ രീതിക്ക് ചരമക്കുറിപ്പെഴുതി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെപിസിസി പ്രസിഡന്റിന്റെ തീരുമാനങ്ങളെ മാധ്യമങ്ങൾക്ക് മുന്നിലോ, സോഷ്യല്‍ മീഡിയയിലൂടെയോ ഏതെങ്കിലും നേതാക്കൾ വിമർശനം നടത്തിയാൽ അവരെ പടിക്ക് പുറത്താക്കുമെന്ന മുന്നറിയിപ്പാണ് മുല്ലപ്പള്ളി നൽകിയത്. തന്റെ വാക്കുകൾ കെപിസിസിയുടെ അവസാനവാക്കാണ്. അത് ധിക്കരിക്കുന്ന നേതാക്കൾ എത്രവലിയവനായാലും വെച്ചുപൊറുുപ്പിക്കില്ലെന്നും തനിക്ക് അതിന് എഐസിസിയുടെ പൂര്‍ണ പിന്തുണ ഉണ്ടെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. ഉടന്‍ അച്ചടക്ക സമിതിക്ക് രൂപം നല്‍കുമെന്നും പുതിയ ഭാരവാഹികളുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മുല്ലപ്പള്ളി അറിയിച്ചു.
ബിജെപി സ്ഥാനാര്‍ഥിയായ മോഹൻ ശങ്കറിനെ കെപിസിസി പ്രസിഡന്റാക്കിയതിനെ വിമർശിച്ച കെ മുരളീധരൻ എംപിയെയും, വനിതാ പ്രാതിനിധ്യം ഒഴിവാക്കിയതിനെ ചോദ്യംചെയ്ത ലതികാ സുഭാഷിനെയും കടുത്ത ഭാഷയിലാണ് വിമർശിച്ചത്. ലതികാ സുഭാഷിനോട് വിശദീകരണം ചോദിക്കും. എന്നാൽ കെ മുരളീധരന്റെ പേരെടുത്ത് പറയാത്ത മുല്ലപ്പള്ളി, എത്ര വലിയവനായാലും കെപിസിസി തീരുമാനത്തിന് എതിരായുള്ള പ്രതികരണങ്ങള്‍ അച്ചടക്ക സമിതിയുടെ രൂപീകരണം കഴിഞ്ഞ് പരിശോധിക്കുമെന്നും പറഞ്ഞു. ഭാരവാഹി പട്ടികയെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങളും മുല്ലപ്പള്ളി തള്ളി. ആര് ശങ്കറിന്റെ മകനായ മോഹന്‍ ശങ്കര്‍ ഭാരവാഹി പട്ടികയില്‍ ഇടം നേടാന്‍ എന്തുകൊണ്ടും യോഗ്യനാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. ഏറെ വിവാദങ്ങൾക്കും വിഴുപ്പലക്കലിനും ഇടയാക്കിയ കെപിസിസി പുനഃസംഘടനയ്ക്കു ശേഷമുള്ള ആദ്യയോഗമാണ് ഇന്നലെ ചേർന്നത്. എന്നാൽ മുൻ കീഴ്വഴക്കപ്രകാരം കെപിസിസി മുന്‍ പ്രസിഡന്റുമാരെ യോഗത്തിലേക്കു ക്ഷണിക്കാതിരുന്നതും വിവാദങ്ങൾക്ക് ഇടയാക്കി. പാർട്ടിയില്‍ ഐക്യം വേണമെന്ന് എ കെ ആന്റണി വ്യക്തമാക്കിയെങ്കിലും വിവാദ വിഷയങ്ങളിലേക്ക് കടന്നില്ല. പാര്‍ട്ടിയില്‍ അച്ചടക്കം വേണമെന്ന് അഭിപ്രായവുമായി മുല്ലപ്പള്ളിയെ പിന്തുണച്ച് കെ സി വേണുഗോപാലും രംഗത്തെത്തി. പാര്‍ട്ടി ഐക്യത്തോടെ മുന്നോട്ടുപോകണമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നിര്‍ദ്ദേശിച്ചത്.
English summary: Statement ban on KPCC
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.