Web Desk

തിരുവനന്തപുരം

December 27, 2020, 7:44 pm

ബജറ്റിൽ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് കൃത്യമായ പദ്ധതി: ധനമന്ത്രി

Janayugom Online

തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് കൃത്യമായ പദ്ധതി ഇത്തവണത്തെ ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്. ജനക്ഷേമം ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളുടെ കാര്യത്തിൽ താൻ അവതരിപ്പിച്ച മുൻബജറ്റുകളുടെ തുടർച്ച ഇത്തവണയും ഉണ്ടാകും. 2021 ജനുവരി 15ന് അവതരിപ്പിക്കുന്നത് സമ്പൂർണ ബജറ്റായിരിക്കും. സഭാസമ്മേളനം കുറച്ചു ദിവസം മാത്രം ചേരുമെന്നുള്ളതിനാൽ അടുത്ത മൂന്നുമാസത്തേക്കുള്ള വോട്ടോൺ അക്കൗണ്ട് പാസാക്കിയാകും ഈ സർക്കാരിന്റെ അവസാന സഭാസമ്മേളനം അവസാനിക്കുകയെന്നും ധനമന്ത്രി പറഞ്ഞു.

ബജറ്റ് തയ്യാറാക്കൽ നടപടികൾക്കായി തിരുവനന്തപുരത്തെ വിഴിഞ്ഞം ഇൻസ്പെക്ഷൻ ബംഗ്ലാവിൽവച്ച് മാധ്യമപ്രവർത്തകരോട് സംസരിക്കവേയാണ് ഇക്കാര്യങ്ങൾ ധനമന്ത്രി അറിയിച്ചത്.

സാധാരണ തെരഞ്ഞെടുപ്പിന് മുമ്പ് അവതരിപ്പിക്കുന്ന ബജറ്റുകളുടെ സ്വഭാവമാകില്ല ഇക്കുറിയുണ്ടാവുക. കോവിഡിന്റെ ആഘാതത്തിൽ തകിടംമറിഞ്ഞ സംസ്ഥാനത്തിന്റെ ആകെയുള്ള സമ്പദ് വ്യവസ്ഥയെ കൈപിടിച്ചുയർത്തുന്നതിന് മനുഷ്യസാധ്യമായ എല്ലാ നടപടികളും ബജറ്റിലുണ്ടാകും. കോവിഡിനെ തുടർന്നു വഴിതുറന്ന സാധ്യതകൾ എങ്ങനെ തൊഴിൽ സൃഷ്ടിക്ക് പ്രയോജനപ്പെടുത്താമെന്നും ആലോചിക്കുന്നുണ്ട്.

Eng­lish sum­ma­ry; state­ment by thomas issac

You may also like this video;