Web Desk

ന്യുഡല്‍ഹി

April 07, 2020, 2:18 pm

ലോക്ക് ഡൗൺ; നിയന്ത്രണങ്ങൾ തുടരണം: അഭിപ്രായം രേഖപ്പെടുത്തി സംസ്ഥാനങ്ങൾ

Janayugom Online

ലോക്ക് ഡൗൺ അവസാനിപ്പിക്കുന്നതിൽ സംസ്ഥാനങ്ങൾ തങ്ങളുടെ അഭിപ്രയം കേന്ദ്ര സർക്കാരിനെ അറിയിച്ചു തുടങ്ങി. ലോക്ക് ഡൗൺ നീട്ടേണ്ടി വരുമെന്ന് ജാർഖണ്ഡും അന്തർ സംസ്ഥാന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഛത്തീസ്ഗഢും കേന്ദ്രസ‍ർക്കാരിനെ അറിയിച്ചു. മറ്റുസംസ്ഥാനക്കാർക്ക് പ്രവേശന പെർമിറ്റ് ഏർപ്പെടുത്തേണ്ടി വരുമെന്ന് അസം സർക്കാരും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

രാജ്യത്തെ കൊവിഡ് വ്യാപനവും ലോക്ക്ഡൗണും സംബന്ധിച്ച് സ്ഥിതി വിലയിരുത്താന്‍ മന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ലോക്ക്ഡൗണ്‍ തുടരണോയെന്നത് സംബന്ധിച്ച് ചര്‍ച്ച സമിതി നടത്തും. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, അസം, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ തുടരണമെന്ന നിലപാടിലാണ്. പല സംസ്ഥാനങ്ങളും ഇളവുകളോടെ ലോക്ക്ഡൗണ്‍ തുടരുന്നതിനോട് യോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.

ENGLISH SUMMARY: states wants to con­tin­ue the lock down

YOU MAY ALSO LIKE THIS VIDEO