February 5, 2023 Sunday

Related news

July 29, 2022
August 15, 2021
May 29, 2021
May 12, 2021
May 12, 2021
May 9, 2021
May 8, 2021
May 8, 2021
April 15, 2021
March 16, 2021

മെയ് മൂന്നിന് ശേഷം ലോക് ഡൗൺ തുടരുമോ? സംസ്ഥാനങ്ങൾ നിലപാട് വ്യക്തമാക്കി

Janayugom Webdesk
ന്യൂഡല്‍ഹി
April 26, 2020 9:50 am

രാജ്യത്ത് ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാം ഘട്ട ലോക് ഡൗൺ മെയ് മൂന്നിന് അവസാനിരിക്കെ 16 വരെയെങ്കിലും ലോക് ഡൗൺ നീട്ടണമെന്ന് ഡൽഹിയടക്കമുള്ള അഞ്ച് സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മഹാരാഷ്ട്ര, മധ്യപ്രദേശ്, ബംഗാൾ, ഒഡിഷ, പഞ്ചാബ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളാണ് ലോക് ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടത്.

കേരളം, അസം, ബീഹാർ, തുടങ്ങിയ സംസ്ഥാനങ്ങൾ പ്രധാനമന്ത്രിയുമായി നടത്തുന്ന വീഡിയോ കോൺഫറൻസിന് ശേഷമേ ലോക് ഡൗണിനെ സംബന്ധിച്ച് തീരുമാനമെടുക്കു. തെലങ്കാന മാത്രമാണ് നിലവിൽ ലോക് ഡൗൺ നീട്ടിയതായി പ്രഖ്യാപിച്ച സംസ്ഥാനം. ബംഗാൾ, പഞ്ചാബ് സംസ്ഥനങ്ങൾ ലോക് ഡൗൺ നീട്ടുന്നതിനോട് യോജിച്ചു. കേന്ദ്ര തീരുമാനത്തിന് ശേഷമേ കര്‍ണാടകയും നിലപാട് വ്യക്തമാക്കൂ.

പ്രധാനമന്ത്രിയുമായി സംസ്ഥാന മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസ് നാളെ നടക്കും. വീഡിയോ കോൺഫറൻസിൽ ലോക് ഡൗൺ നീട്ടുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാക്കും.

ENGLISH SUMMARY: states wants to extend lock down after may 3rd

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.