ആഭ്യന്തര വിമാന സർവീസുകൾ തുടങ്ങുന്നതിൽ എതിർപ്പുമായി സംസ്ഥാനങ്ങൾ

Web Desk

ന്യൂഡൽഹി

Posted on May 25, 2020, 12:49 pm

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ആഭ്യന്തര വിമാന സര്‍വീസുകള്‍ കേന്ദ്രസർക്കാർ പുനഃരാരംഭിച്ചു. 33 ശതമാനം സര്‍വീസുകള്‍ക്കാണ് വ്യോമയാനമന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളത്. കേരളത്തില്‍ ഇന്ന് 24 സര്‍വീസുകളുണ്ട്. വിമാന സര്‍വീസ് തുടങ്ങുന്നതിനോട് മഹാരാഷ്ട്ര, ബംഗാള്‍, ഛത്തീസ്ഗഡ്, തമിഴ്നാട് സര്‍ക്കാരുകള്‍ക്ക് കടുത്ത എതിര്‍പ്പാണുള്ളത്. വ്യോമയാനമന്ത്രാലയം 33 സര്‍വീസ് നിര്‍ദേശിച്ചെങ്കിലും 25 സര്‍വീസ് തുടങ്ങാനേ മഹാരാഷ്ട്ര സമ്മതിച്ചുള്ളു. ഉംപുന്‍ ചുഴലിക്കാറ്റുണ്ടാക്കിയ നാശം കാരണം വ്യാഴാഴ്ച മുതലേ ബംഗാളില്‍ നിന്ന് വിമാനമുണ്ടാകൂ. യാത്രാദൈര്‍ഘ്യം കണക്കിലെടുത്ത് ഏഴ് മേഖലകളാക്കി തിരിച്ചാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാര്‍ 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. മാര്‍ച്ച് 25നാണ് ആഭ്യന്തര വിമാന സര്‍വീസ് നിര്‍ത്തിവച്ചത്.

Eng­lish sum­ma­ry; States with oppo­si­tion to estab­lish­ing domes­tic flights

you may also like this video;