March 23, 2023 Thursday

ഡാലസിലെ സ്റ്റേ അറ്റ് ഹോം ഏപ്രില്‍ 30 വരെ തുടരും

പി.പി. ചെറിയാന്‍
ഡാലസ് :
April 5, 2020 5:12 pm

ഡാലസിലെ സ്റ്റെ അറ്റ് ഹോം ഏപ്രില്‍ വരെ തുടരുമെന്ന് ഡാലസ് കൗണ്ടി ജഡ്ജ് ക്ലെ ജന്‍കിന്‍സ് വെള്ളിയാഴ്ച (ഏപ്രില്‍ 3) വൈകിട്ട് വ്യക്തമാക്കി. കൗണ്ടിയിലെ ഡിസാസ്റ്റര്‍ ഡിക്ലറേഷന്‍ മെയ് 20 വരെ നീട്ടിയതായും ജഡ്ജി അറിയിച്ചു. സ്റ്റേ അറ്റ് ഹോം മെയ് 20 വരെ നീട്ടിയെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണു വിശദീകരണവുമായി ജഡ്ജി രംഗത്തെത്തിയത്.

ഏപ്രില്‍ 30 വരെയുള്ള സ്ഥിതി ഗതികള്‍ പഠിച്ചശേഷം ആവശ്യമെങ്കില്‍ സ്റ്റെ അറ്റ് ഹോം ഉത്തരവ് നീട്ടുമെന്നും ജഡ്ജി അറിയിച്ചു.കൊറോണ വൈറസ് നിയന്ത്രണാതീതമാകുന്നതുവരെ ജനങ്ങള്‍ വീടുകളില്‍ തന്നെ കഴിയണമെന്നും അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവര്‍ മാസ്ക്ക്, ഗ്ലൗസ് തുടങ്ങിയ സ്വയരക്ഷാസംവിധാനങ്ങള്‍ ഉപയോഗിക്കണമെന്ന് ജഡ്ജി നിര്‍ദേശിച്ചു.

മാര്‍ച്ച് 10 ന് ഡാലസില്‍ കൗണ്ടിയില്‍ ആദ്യമായി കോവിഡ് 19 കണ്ടെത്തിയതു മുതല്‍ ഏപ്രില്‍ 3 വെള്ളിയാഴ്ച വൈകിട്ട് വരെ 921 പോസിറ്റീവ് കേസ്സുകളും 17 മരണവും ഉണ്ടായതായി ഔദ്യോഗീകമായി അറിയിച്ചു. സ്റ്റേ അറ്റ് ഹോം ഉത്തരവ് നീട്ടിയതോടെ മാര്‍ച്ച് ആദ്യവാരം മുതല്‍ ഡാലസ് കൗണ്ടിയില്‍ അടഞ്ഞു
കിടക്കുന്ന ദേവാലയങ്ങള്‍ ഏപ്രില്‍ അവസാനം വരെ അടഞ്ഞു തന്നെ കിടക്കേണ്ടിവരും. ക്രൈസ്തവര്‍ ഏറ്റവും പരിപാവനമായി കരുതുന്ന കഷ്ടാനുഭവ ഹാശാ, ഈസ്റ്റര്‍ ശുശ്രൂഷകള്‍ ചരിത്രത്തിലാദ്യമായിട്ടാണ് ദേവലയങ്ങളില്‍ വച്ചു നടത്താന്‍ സാധിക്കാത്ത അവസ്ഥ സംജാതമാകുന്നതെന്ന് വൈദികരും മുതിര്‍ന്നവരും ഒരേ പോലെ അഭിപ്രായപ്പെടുന്നു.

ENGLISH SUMMARY: Stay at home extend to April 30 in Dalas

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.