October 6, 2022 Thursday

Related news

September 29, 2022
September 27, 2022
September 27, 2022
August 3, 2022
July 27, 2022
August 10, 2021
August 7, 2021
August 6, 2021
August 6, 2021
July 12, 2021

ക്രിസ്ത്യൻ നാടാർ സംവരണത്തിന് സ്റ്റേ

Janayugom Webdesk
കൊച്ചി
August 6, 2021 10:39 pm

ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി.

ഒബിസി പട്ടിക വിപുലീകരിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്താൻ രാഷ്ട്രപതിക്കാണ് അധികാരമെന്നും ഇടക്കാല ഉത്തരവിൽ ഹൈക്കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ ഫെബ്രുവരി ആറിനാണ് പട്ടിക വിപുലീകരിച്ച് സർക്കാർ ഉത്തരവിറങ്ങിയത്. നേരത്തെ ഹിന്ദു നാടാർ വിഭാഗത്തിനാണ് ഈ സംവരണാനുകൂല്യം ഉണ്ടായിരുന്നത്. എല്ലാ നാടാർ വിഭാഗങ്ങൾക്കും സംവരണത്തിന്റെ ആനുകൂല്യം നൽകാനായിരുന്നു മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

നാടാർ സമുദായത്തെ പൂർണമായും സംവരണത്തിൽ ഉൾപ്പെടുത്തണമെന്ന് നേരത്തെയും ആവശ്യം ഉയർന്നിരുന്നു. വിഷയത്തിൽ തിരുവനന്തപുരത്ത് പ്രതിഷേധങ്ങളും നടന്നിരുന്നു. സംസ്ഥാന സർക്കാരുമായും എസ്‌സി, എസ്‌ടി കമ്മിഷനുമായും ചർച്ച ചെയ്ത് സമവായത്തിലെത്തിയ ശേഷം രാഷ്ട്രപതിക്ക് ശുപാർശ സമർപ്പിക്കണമെന്ന് 102-ാം ഭരണഘടന ഭേദഗതിയിൽ പറയുന്നുണ്ടെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

Eng­lish Sum­ma­ry: Stay for Chris­t­ian Nadar reservation

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.