തദ്ദേശ തെരഞ്ഞെടുപ്പ് ഹൈക്കോടതി വിധിക്ക് സ്റ്റേ. 2019 വോട്ടർ പട്ടിക വേണമെന്ന വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. കേസിലെ കക്ഷികളായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന സർക്കാരിനും കോൺഗ്രസിനും മുസ്ലിംലീഗിനും കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്ന് അംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി അറ്റോർണി ജനറൽ കെ കെ വേണുഗോപാലാണ് കോടതിയിൽ ഹാജരായത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്ര ഭരണഘടനാ സ്ഥാപനമാണെന്നും വോട്ടർ പട്ടിക തയാറാക്കുന്നത് പോലെയുള്ള പ്രവർത്തനങ്ങളിൽ ഹൈക്കോടതി നടത്തിയ ഇടപെടൽ അംഗീകരിക്കാനാകില്ലെന്നും കെ കെ വേണുഗോപാൽ ഹൈക്കോടതിയിൽ വാദിച്ചു.
കേസിൽ മറ്റു കക്ഷികളുടെ നിലപാട് കൂടി അറിഞ്ഞതിന് ശേഷം രണ്ടാഴ്ചയ്ക്ക് കഴിഞ്ഞു വീണ്ടും കേസ് പരിഗണിക്കും. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ 2015 ലെ വോട്ടർപ്പട്ടിക ഉപയോഗിക്കാം എന്നായിരുന്നു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെയും സംസ്ഥാന സർക്കാരിന്റെയും നിലപാട്.
ENGLISH SUMMARY: Stay on high court verdict on local body election
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.