സുരേഷ് ഗോപി ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തി കോടതി

Web Desk

കൊച്ചി

Posted on July 03, 2020, 7:05 pm

സുരേഷ് ഗോപിയുടെ ഇരുനൂറ്റി അമ്പതാം സിനിമയുടെ ചിത്രീകരണം എറണാകുളം ജില്ലാ കോടതി സ്റ്റേ ചെയ്തു. സംവിധായകൻ ജിനു അബ്രാഹം നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. സുരേഷ് ഗോപി ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരും തിരക്കഥയും പകര്‍പ്പവകാശം ലംഘിച്ചാണ് എടുത്തതെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

പൃഥിരാജിനെ നായകനാക്കി ജിനു എബ്രഹാമിന്റെ രചനയില്‍ ഷാജി കെെലാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് കടുവ. ഈ ചിത്രത്തിന്റെ തിരക്കഥയും കഥാപാത്രങ്ങളുടെ പേരും പകര്‍പ്പവകാശം ലംഘിച്ച് പകര്‍ത്തി എന്നാണ് ഹര്‍ജിക്കാരന്റെ ആരോപണം. സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകൻ മാത്യൂസ് തോമസ് സംവിധായകൻ ജിനു എബ്രഹാമിന്റെ സംവിധായക സഹായിയായിരുന്നു.

ENGLISH SUMMARY: stay order for suresh gopi film

YOU MAY ALSO LIKE THIS VIDEO