20 April 2024, Saturday

Related news

February 3, 2024
January 31, 2024
January 30, 2024
December 13, 2023
September 29, 2023
August 29, 2023
August 9, 2023
August 5, 2023
July 26, 2023
July 22, 2023

ഇമ്രാൻ ഖാന്റെ അറസ്റ്റ് തടഞ്ഞ് ലാഹോർ ഹൈക്കോടതി

Janayugom Webdesk
ലാഹോർ
March 15, 2023 7:11 pm

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റ് തടഞ്ഞ് ലാഹോർ ഹൈക്കോടതി. ഇമ്രാൻ ഖാനെ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പൊലീസിനോട് നിർദ്ദേശിച്ചു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് എത്തിയതിനു പിന്നാലെ ലാഹോറിലെ തെരുവുകളിൽ പൊലീസും പാർട്ടി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയതിന്റെ പശ്ചാത്തലത്തിലാണ് കോടതി ഉത്തരവ്. പൊലീസിനെ ഇമ്രാന്റെ വസതിക്ക് മുന്നില്‍ തടഞ്ഞ അനുയായികള്‍ ഉദ്യോഗസ്ഥരെ കല്ലും ഇഷ്ടികയും ഉപയോഗിച്ച് ആക്രമിച്ചിരുന്നു.

ലാഹോറിലെ ഇമ്രാന്റെ വസതിക്ക് പുറമെ കറാച്ചിയിലും ഇസ്‌ലാമാബാദിലും റാവല്‍പിണ്ടിയിലും പാര്‍ട്ടി അനുയായികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരിക്കെ വിദേശത്ത് നിന്ന് ലഭിച്ച വിലകൂടിയ സമ്മാനങ്ങള്‍ സര്‍ക്കാരിന്റെ തോഷഖാന ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് നല്‍കാതെ സ്വന്തമായി വിനിമയം ചെയ്‌തെന്ന കേസിലാണ് ഇമ്രാനെ അറസ്റ്റ് ചെയ്യാനായി പൊലീസെത്തിയത്.

Eng­lish Sum­ma­ry: lahore high court stays imran khan arrest
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.