23 April 2024, Tuesday

Related news

March 26, 2024
December 28, 2023
November 29, 2023
November 21, 2023
November 20, 2023
October 10, 2023
September 30, 2023
August 20, 2023
August 18, 2023
August 14, 2023

കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബുകൾ കണ്ടെത്തി

Janayugom Webdesk
June 9, 2022 2:40 pm

കണ്ണൂർ ഉളിക്കൽ വയത്തൂരിൽ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കി.

കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു. കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് തൊഴിലാളികൾ ബോംബ് കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ അറിയിച്ചു. ഉളിക്കൽ പൊലീസും കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡും സ്ഥലത്തെത്തി ബോംബുകൾ നിർവീര്യമാക്കുകയായിരുന്നു.

കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി ഇരുപത് മിനിറ്റ് വ്യത്യാസത്തിൽ രണ്ടും പൊട്ടിച്ച് നിർവീര്യമാക്കി. പൊലീസും, ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന തുടരുകയാണ്.

Eng­lish summary;Steel bombs found again in Kannur

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.