കോട്ടയത്ത് 11 വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛൻ കസ്റ്റഡിയിൽ

Web Desk
Posted on December 21, 2019, 10:10 am

കോട്ടയം: കോട്ടയം ഏറ്റുമാനൂരിൽ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച രണ്ടാനച്ഛൻ കസ്റ്റഡിയിൽ. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ഏപ്രില്‍ മാസം മുതലാണ് 11 വയസുകാരിയായ പെൺകുട്ടിക്കെതിരെ പീഡനം നടന്നത്. കുളിപ്പിക്കുമ്പോഴും ഉറങ്ങുമ്പോഴുമായിരുന്നു പീഡനം. കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. വനിതാ സബ് ഇന്‍സ്പെക്ടര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

കോട്ടയം പൊൻകുന്നത്തും സമാനമായ രീതിയിലുള്ള സംഭവം നടന്നിരുന്നു. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തത്.  രണ്ടാനച്ഛൻ നാളുകളായി പീഡിപ്പിക്കുകയാണെന്ന് കുട്ടി സഹപാഠികളോടും സ്കൂളിലെ അദ്ധ്യാപകരോടും പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് അധ്യാപകര്‍ തന്നെ നേരിട്ട് പൊലീസിനെ സമീപിച്ചത്.

you may also like this video