രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ മൂന്നര വയസ്സുകാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു . ജനനേന്ദ്രിയത്തിന് പരിക്കേറ്റ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് കുട്ടി ഇപ്പോഴുള്ളത് . കുഞ്ഞിന് ശസ്ത്രക്രിയ വേണ്ടിവരുമോ എന്ന കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് തീരുമാനിക്കും .
ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ് കുട്ടിയിപ്പോള്‍ . കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിരെ വധശ്രമത്തിന് കേസെടുത്ത് ഇന്നലെ റിമാന്‍ഡ് ചെയ്തു.രണ്ട് ദിവസം മുമ്പാണ് ക്രൂരമായി കുട്ടിയെ മര്‍ദ്ദിച്ചത്. കുട്ടിയുടെ ശാരീരിക അവസ്ഥ വളരെ മോശമായതോടെ നാട്ടുകാരും വാര്‍ഡ് കൗണ്‍സിലറടക്കമുള്ളവരും ശനിയാഴ്ച വീട്ടിലെത്തുകയായിരുന്നു. കുട്ടിയെ പരിശോധിച്ചപ്പോള്‍ മര്‍ദ്ദിച്ചതിന്റെ പാടുകളും മറ്റും കണ്ടെത്തി. തുടര്‍ന്നാണ് പോലീസില്‍ വിവരം അറിയിച്ചത്.
ENGLISH SUMMARY: step father brutally beaten three year old child follow up
YOU MAY ALSO LIKE THIS VIDEO