Janayugom Online
step mom attack kollam- janayugam

കൊല്ലത്ത് പിഞ്ചുകുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച രണ്ടാനമ്മയും പിതാവും അറസ്റ്റില്‍

Web Desk
Posted on July 25, 2018, 10:02 am

കൊല്ലം: കൊല്ലത്ത് രണ്ടാം ക്ലാസുകാരിയെ ക്രൂരപീഡനത്തിന് വിധേയമാക്കിയ രണ്ടാനമ്മയും പിതാവും അറസ്റ്റില്‍. രണ്ടാനമ്മ ആര്യയും പിതാവ് അനീഷുമാണ് ചൊവ്വാഴ്ച വൈകിട്ടോടെ അറസ്റ്റിലായത്. ശിശു സംരക്ഷണ സമിതിയുടെ നിര്‍ദ്ദേശ പ്രകാരം കരുനാഗപ്പള്ളി പൊലീസ്  ഇരുവരേയും അറസ്റ്റു ചെയ്യുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയായി കുട്ടി സ്‌കൂളില്‍ വന്നിരുന്നില്ല. കുട്ടി സ്‌കൂളിലെത്തിയ ശേഷം അദ്ധ്യാപകര്‍ വിവരം തിരക്കിയപ്പോള്‍ പനിയാണെന്നായിരുന്നു കുട്ടിയുടെ മറുപടി. കുട്ടിയുടെ വിഷാദാവസ്ഥ കണ്ട് ടീച്ചര്‍മാര്‍ വിവരം തിരക്കിയപ്പോഴാണ് രണ്ടാനമ്മയുടെ ക്രൂര പീഡനത്തിന്റെ വിവരം കുട്ടി അദ്ധ്യാപകരോട് വെളിപ്പെടുത്തുന്നത്. കിടക്കയില്‍ മൂത്രമൊഴിച്ചെന്ന് ആരോപിച്ച്‌ ചട്ടുകം പഴുപ്പിച്ച്‌ കുട്ടിയുടെ ദേഹമാസകലം പൊള്ളിക്കുകയായിരുന്നു. ഇരു തുടകളിലും വയറ്റിലും, കാലിലും രഹസ്യഭാഗങ്ങളിലുള്‍പ്പടെ ക്രൂരമായി പൊള്ളിച്ചിട്ടുണ്ട്.

അടിവസ്ത്രം ധരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു കുട്ടി. ശിശുസംരക്ഷണ സമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് കരുനാഗപ്പള്ളി പൊലീസ് രണ്ടാനമ്മയ്ക്കും പിതാവ് അനീഷിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പിതാവ് തഴവ ചെറുവള്ളില്‍ തെക്കതില്‍ അനീഷ് ഡ്രൈവറാണ്. ശൂരനാട് കിടങ്ങയം സ്വദേശിയായ യുവാവ് തഴവിയലാണ് താമസിച്ചു വരുന്നത്. അനുസരണക്കേട് കാണിക്കുന്നതിന് ദീര്‍ഘനാളായി രണ്ടാനമ്മയായ ആര്യ പീഡിപ്പിച്ച്‌ വരികയായിരുന്നു. അദ്ധ്യാപകരുടെ ഇടപെടലീലൂടെയാണ് കുട്ടിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.

https://www.facebook.com/iam.M.Althaf/videos/652575025112163/?t=69