ഭര്‍ത്താവിന് മകളോടുള്ള സ്നേഹ കൂടുതല്‍ കാരണം രണ്ടാനമ്മ നാല് വയസ്സുകാരിയെ പേന കൊണ്ട് കുത്തിക്കൊന്നു. ഇന്‍ഡൊനീഷ്യയിലെ സൗത്ത് സുലാവെസിയിലാണ് സംഭവം. സംഭവത്തില്‍ രണ്ടാനമ്മയായ സാനിമ(27) യെ പൊലീസ് അറസ്റ്റ് ചെയ്തു.
സാനിമയുടെ ആദ്യവിവാഹത്തിലുള്ള കുട്ടിയോടും നിലവിലെ ഭര്‍ത്താവിലുള്ള കുട്ടിയോടും ഉള്ളതിനേക്കാള്‍ അമിത സ്നേഹം ഭര്‍ത്താവിന്റെ ആദ്യ ബന്ധത്തിലുള്ള മുഷിയാരയോട് കാണിക്കുന്നു എന്നതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണം.
പകയെ തുടര്‍ന്ന് കുട്ടിയുടെ നെഞ്ചില്‍ പേന കൊണ്ട് പലതവണ കുത്തിയാണ് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാൻ ഇവര്‍ ശ്രമിച്ചിരുന്നു എങ്കിലും ഗുരുതരമായി പരിക്കേറ്റതിനാല്‍ ഉടൻ തന്നെ മരണം സംഭവിച്ചിരുന്നു. കുട്ടിയെ ഇവര്‍ മര്‍ദ്ദിച്ചതിന്റെ പാടുകളും ശരീരത്തിലുള്ളതായി പൊലീസ് അറിയിച്ചു.
മുഷിയാരയോട് ഉള്ള സ്നേഹക്കൂടുതല്‍ കാരണം സാനിമ ഇക്കാര്യം തന്റെ ഭര്‍ത്താവിനോട് ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ കുഞ്ഞിനെയും കൂട്ടി ആദ്യ ഭര്‍ത്താ വിന്റെ കൂടെ ജീവിക്കാനായിരുന്നു ഭര്‍ത്താവ് പറഞ്ഞത്. ഇതും നാല് വയസ്സുകാരിയോടുള്ള പക വര്‍ദ്ധിക്കാൻ കാരണമായതായി പൊലീസ് പറഞ്ഞു.
English Summary: Step mother killed four years old girl.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.