Tuesday
12 Nov 2019

ഇങ്ങനെ കോലം കെട്ട് നടന്നാൽ കൊണ്ടു നടക്കാൻ ഒരാളും ഉണ്ടാകില്ലെന്ന് പറഞ്ഞവർക്ക് ഇതാ സ്റ്റെഫിയുടെ മറുപടി!

By: Web Desk | Wednesday 16 October 2019 12:10 PM IST


സൗന്ദര്യത്തിന് വലിയ വിലകല്പിക്കുന്ന സമുഹത്തിലാണ് നമ്മൾ എല്ലാവരും ഇന്ന് ജീവിക്കുന്നത്. തടിച്ചതിന്റെ പേരിൽ, കറുത്ത നിറത്തിന്റെ പേരിൽ സമൂഹത്തിൽ പരിഹാസത്തിന് ഇരയാകുന്ന ഒരുപാട് പേരെ നമുക്ക് ചുറ്റും കാണാൻ കഴിയും. പെണ്ണ് എന്നാൽ അടക്കവും ഒതുക്കവും ഉള്ളവൾ ആകണമെന്നും, അവളുടെ നിറം,വസ്ത്രധാരണം, പെരുമാറ്റം, തുടങ്ങിയവയിലെല്ലാം കാലാകാലങ്ങളായി മലയാളികളുടെ മനസ്സിൽ നിലനിൽക്കുന്ന സങ്കല്പങ്ങൾക്ക് കുറിക് കൊള്ളുന്ന മറുപടി നൽകുകായാണ് സ്റ്റെഫി എന്ന പെൺകുട്ടി. സ്നേഹകൂടുതൽ കാരണം ഒരുകാലത്തു നഷ്ടപെട്ട ആത്മവിശ്വാസത്തെ പറ്റിയാണ് യുവതി കുറിപ്പിൽ പറയുന്നത്. ബന്ധുക്കളിൽ നിന്നും, തൊഴിലിടങ്ങളിലും തുടങ്ങി നിരന്തരം കേൾക്കേണ്ടി വന്ന ചോദ്യം ചെയ്യലുകളെയും യുവതി കുറിപ്പിൽ പറയുന്നു.

ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ…

കുറച്ചു വൈകിപോയ പോസ്റ്റ്.
‘അയ്യോ ഈ മുഖത്ത് ഇത് ന്താ.. ‘
എന്നെക്കാളും, എന്റെ പേരില്‍ അമ്മ കേട്ട ചോദ്യം ആണ് ഇത്. എന്നെയും കൊണ്ട് എവിടെ ചെന്നാലും ആ പാവം കെട്ടു വിഷമിച്ചിരുന്ന ചോദ്യം.
ഇന്നും ഇന്നലെയും തുടങ്ങിയതല്ല കഴിഞ്ഞ 10 വര്‍ഷത്തോളം അമ്മേടെ ഉറക്കം കെടുത്തിയ ചോദ്യം. ഒത്തിരിപേരുടെ സമാധാന പറച്ചിലും, സ്‌നേഹത്തോടെ ഉള്ള മരുന്നിന്റെ കണ്ടുപിടിത്തങ്ങളും കാരണം കാശ് പോയിട്ടു വിഷമത്തോടെ ‘ഇത് പോന്നില്ലല്ലോ മോനെ..’ ന്നു പറയണ അമ്മയെ കാണാന്‍ തുടങ്ങീട്ട് എത്ര നാളായി.
ഈ സ്‌നേഹകൂടുതല്‍ കാണിച്ച ബന്ധുക്കള്‍, വീട്ടുകാര്‍, കുടുംബക്കാര്, ആന്റിമാര്, നാട്ടുകാര്, വഴിയില്‍ കൂടി പോയ എന്നെയോ ന്റെ പ്രശ്ങ്ങളെയോ അറിയില്ലാത്ത അപരിചിതരോട് കൂടിയാണ്… നിങ്ങളോട് ആണ്… ന്റെ അമ്മക്ക് വേണ്ടിയാണ്.. ഇത്.
നിങ്ങള്‍ക്കറിയോ നിങ്ങടെ, എന്റെ മുഖത്തിനോടും ഈ പാടുകളോടും ഉള്ള ഈ സ്‌നേഹകൂടുതല്‍ കാരണം ഒരുകാലത്തു നഷ്ടപെട്ട ആത്മവിശ്വാസത്തെ പറ്റി?
Adolescent age il ഉണ്ടായിരുന്നpcod ഭാഗം ആണ് ഇതൊക്കെ എന്ന് പറഞ്ഞു മനസിലാക്കി മടുത്തു എന്നെ തന്നെ നോക്കാന്‍ മറന്നു പോയ എന്റെ കുറേ ദിവസങ്ങളെ പറ്റി?
പീരിയഡ് ന്റെ ടൈമില്‍ ദിവസങ്ങളോളം വേദന എടുത്തു കരയുന്ന, ഓവര്‍ ഫ്‌ലോ കാരണം പേടിയോടെ സ്‌കൂളിലും കോളേജിലും പോയിരുന്ന എന്നോട് നിങ്ങള്‍ക്കു പക്ഷേ പറയാന്‍ ഉണ്ടായിരുന്നത് എന്റെ മുഖത്തെ പാടുകള്‍ ഇന്നത്തെ കാലത്തെ സ്വന്ദര്യ സങ്കല്പങ്ങള്‍ക്കു പറ്റിയതല്ല എന്നായിരുന്നു.
കോളേജില്‍ നിന്നും യൂണിവേഴ്‌സിറ്റി ശഹ നിന്നും ഒക്കെ നാഷണല്‍ ക്യാമ്പ് ഇനും മറ്റും നാടിനെ യും സംസ്ഥാനത്തിനെയും പ്രതിനിധികരിച്ചു പോയിരുന്ന എന്നോട് നിങ്ങള്‍ക്കു പറയാന്‍ ഉണ്ടായിരുന്നത് ‘ഇങ്ങനെ നടന്നു കോലം കെട്ടാല്‍ കൊണ്ട് നടക്കാന്‍ ഒരാളും ഉണ്ടാകില്ല ട്ടോ ‘ എന്നായിരുന്നു.
ഡിഗ്രി കഴിഞ്ഞു തമിഴ്‌നാട്ടില്‍ msw  പഠിക്കാന്‍ പോയി ലീവിന് വരുമ്പോഴും നിങ്ങള്‍ എനിക്കു തന്ന ഉപദേശം ‘ ഹാ ആ നാട്ടില്‍ പോയി പാണ്ടി കോലം ആയല്ലോ.. അല്ലെങ്കിലേ മുഖം നിറയെ ഈ പാട് ആണ്.. അപ്പോഴാ.. ‘
അത് കഴിഞ്ഞു മറ്റൊരു പിജി എടുക്കാന്‍ കൊച്ചിയില്‍ വരുമ്പോഴും എന്റെ നാട്ടിലോട്ടുള്ള വരവിനെ ഒരു പരിധിവരെ മാറ്റി നിര്‍ത്തിയിരുന്നത് നിങ്ങടെ ഈ ‘സ്‌നേഹപ്രകടനം’ ആയിരുന്നു.
പഠിത്തം കഴിഞ്ഞു ഒരു ജോലിക്ക് വേണ്ടി ഞാന്‍ ശ്രമിക്കുമ്പോഴും നിങ്ങടെ സ്‌നേഹപ്രകടനം വന്നിരുന്നു എങ്ങനെ എന്നോ ‘എന്റെ മോളി ചേച്ചി അതിനെ ഇങ്ങനെ വിടാതെ വല്ല കല്യാണോം നോക്ക്.. ഒന്നാതെ മുഖത്തൊക്കെ ഈ പാട് ആണ്.. ഒരു ചെറുക്കാന്‍ വരണ്ടേ.. ‘
ഈ ചെറിയവലിയ സ്‌നേഹ പ്രകടനത്തില്‍ എനിക്ക് തോന്നിയിട്ടുണ്ട് ആരുടെയും കാല് പിടിക്കാതെ മെറിറ്റ് സീറ്റില്‍ ഞാന്‍ മേടിച്ചെടുത്ത സ്‌കൂള്‍ ലെയും കോളേജിലും അഡ്മിഷനുകളെ കുറിച്ച്, അതൊക്കെ വെറുതെ ആയിരുന്നോ എന്ന്.
ഇതൊക്കെ കേട്ടിട്ടും പാട്ടിനും ഡാന്‍സിനും പറ്റുന്ന മത്സരങ്ങള്‍ക്കൊക്കെയും കൊണ്ട് പോയിട്ടുള്ള ഇപ്പോഴും കൊണ്ട് പോകുന്ന എന്റെ അപ്പന്റെ ദിവസങ്ങളെ പറ്റി.
വീടിന്റെ ഷെല്‍ഫില്‍ ഇരിക്കുന്ന 100ഓളം ട്രോഫികളും ഒരു വലിയ ബാഗ് നിറയെ ഉള്ള സെര്ടിഫിക്കറ്ററുകളും..അവിടെയും അഭിനന്ദിക്കാന്‍ അടുത്ത് വിളിച്ചിട്ടു നിങ്ങള്‍ സ്‌നേഹത്തോടെ പറഞ്ഞിരുന്ന ‘ഇയ്യോ ഈ മുഖത്തെ പാട് ഒക്കെ കൂടിയാലോ കൊച്ചേ, വല്ല മരുന്നും മേടിച്ചിട്’ എന്നിട്ടു പറയാന്‍ വന്നത് മറന്നു ലോകത്തെങ്ങും ഇല്ലാത്ത മരുന്ന് ഉപദേശിച്ചു തന്ന ദിവസങ്ങള്‍.
ഇതുകാരണം, ഈ സ്‌നേഹപ്രകനം കാരണം വന്ന എത്രയോ നല്ല വേദികള്‍ infiortiy complex
കാരണം പേടിച്ചു കളഞ്ഞത്.
ഡബിള്‍ പിജി ഉം എടുത്തു ജോലി ചെയ്തു തുടങ്ങിയപ്പോള്‍ നിങ്ങള്‍ പറഞ്ഞ സ്‌നേഹപ്രകടനം ഉണ്ടല്ലോ ‘ഹാ പെട്ടെന്നു കല്യാണം നോക്കിക്കോ, എന്നിട്ടു ഒരു പ്രസവം കഴിയുമ്പോ ഇതൊക്കെ അങ്ങ് മാറും ‘എന്ന്.. അപ്പോ ഞാന്‍ ഓര്‍ത്തു പോയി എന്റെ ഇത്രേം കാലം ഉള്ള ജീവിതവും ഞാന്‍ നേടിയ ചെറിയ ചെറിയ നേട്ടങ്ങളും ഒക്കെ ഈ മുഖത്തെ പാട് മാറാന്‍ വേണ്ടി ഉള്ളതായിരുന്നോ എന്ന്??
ഞാന്‍ ഒന്ന് പ്രസവിച്ചാല്‍ തീരുന്ന പ്രശ്‌നം ആയിരുന്നോ എന്റെ മുഖത്ത് ഈ കഴിഞ്ഞ 10 വര്‍ഷമായി ഉണ്ടായിരുന്നത് എന്ന്..?
ഈ പാടുകള്‍ക്കും അപ്പുറം ഞാന്‍ എന്ന വ്യക്തിയെ നിങ്ങള്‍ കണ്ടിരുന്നിലെ എന്ന്.
പക്ഷേ, ഇന്ന് ഇത് എഴുതുമ്പോ മുഖത്തെ മുഴുവന്‍ പാടും പോയി fair and lov-ely
ടെ മോഡല്‍ ആയതിന്റെ നന്ദി പ്രകടനം അല്ല.. പണ്ടത്തെ പോലെ തന്നെ ഇപ്പോഴും ന്റെ കൂടെ ഉള്ള ഈ പാടുകള്‍ എന്റെ ഉറക്കം കെടുത്തുന്നില്ല എന്ന തിരിച്ചറിവ് ആണ്.
അതിനു കാരണം ഇത്രേം ഒക്കെ കേട്ടിട്ടും ഒരിക്കല്‍ പോലും അതിന്റെ പേരില്‍ വിഷമിക്കുന്നത് കാണാത്ത, പോകാന്‍ പറ ന്നു പറയണ അപ്പന്‍, ഇനി ഒരു ചെറുക്കനെ കിട്ടില്ലാട്ടോ എന്ന് കേട്ടിട്ടും കെട്ടിച്ചു വിടാന്‍ പറയാത്ത ന്റെ അമ്മയും, അതൊക്കെ അങ്ങ് പോയിക്കോളും എന്ന് പറയുന്ന ചുരുക്കം ചില സുഹൃത്തുകളും, ഒരു ഇച്ചിരി പൌഡര്‍ കൂടുതല്‍ ഇട്ടാല്‍ ‘ന്തിനാടി ഇതൊക്കെ ഇടുന്നെ, അല്ലാതെ വന്നാല്‍ ഇപ്പൊ ന്താ.. ‘ ന്നു ചോദിക്കുന്ന ആ മനുഷ്യനും ഒക്കെയാണ്.
അതുകൊണ്ട്, നാട്ടിലേം വീട്ടിലേം ഒക്കെ ആന്റിമാരോടും അമ്മായിമാരോടും, വഴിയില്‍ കൂടി പോകുന്ന ആരോകെയോടും ആണ്…. നിങ്ങള്ക്ക് അറിയില്ലാത്ത ഒത്തിരി കാര്യങ്ങള്‍, അതിനെ ളമരല ചെയ്തു കടന്നു പോകുന്ന മനുഷ്യന്മാരോട് ചെന്ന് നിന്റെ മുഖവും, രൂപവും, അതിലുള്ള മറുകിനും ആണ് ഈ ലോകത്തു പ്രാധാന്യം എന്ന് പറഞ്ഞു അവരുടെ, അത്രേം കാലത്തെ ശ്രമങ്ങളെ തകര്‍ക്കരുത്.
ഒരിക്കലും ചെയ്യരുത്, കാരണം ഒന്ന് തിരിച്ചു വരാന്‍ കുറേ ഏറെ കാലം എടുക്കുന്ന മനുഷ്യന്മാരോട് ആണ് നിങ്ങള്‍ സംസാരിക്കുന്നത്.
പക്ഷേ തിരിച്ചു വരും.ഉറപ്പാണ്!

 

Related News