പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം. പാറശാല പരശുവയ്ക്കലിലാണ് സംഭവം. പനയറക്കല്‍ സ്വദേശികളായ രജിന്‍ ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. ഇമാനുമായി പിതാവ് നഴ്‌സറിയില്‍ പോകാനിറങ്ങുമ്പോഴായിരുന്നു സംഭവം.കുട്ടിയെ ഒക്കത്തിരുത്തി പുറത്തേക്കിറങ്ങിയ പിതാവ് കളിപ്പാട്ടത്തില്‍ ചവിട്ടി തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ കുട്ടിയുടെ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഇമാനെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.
ശസ്ത്രക്രിയയും മണിക്കൂറുകള്‍ നീണ്ട ചികിത്സയും നല്‍കിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. തലയ്‌ക്കേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്നാണ് കുട്ടി മരിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ വൈകുന്നേരത്തോടെ കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.