സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്നതായി ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും വാക്സിന് ക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായിട്ടുണ്ടെന്നും മന്ത്രി കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംസ്ഥാനത്ത് രോഗ വ്യാപനം നിയന്ത്രിക്കാൻ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല യോഗത്തില്‍ തീരുമാനമുണ്ടാകും. അതെസമയം സംസ്ഥാനത്തെ വാക്സിന് ക്ഷാമം പരിഹരിക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി.
സംസ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകളിൽ വലിയ വർദ്ധനവുണ്ടായ പശ്ചാത്തലത്തിലാണ് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്. നിലവിൽ ഓരോ ജില്ലയിലും സ്വീകരിച്ചു വരുന്ന നടപടികൾ വിലയിരുത്തിയ ശേഷമാകും കൂടുതൽ നിയന്ത്രണങ്ങൾ വേണമോ എന്നതിൽ തീരുമാനമെടുക്കുക.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയുള്ള യോഗത്തിൽ ഡി എം ഒമാർ ജില്ലകളിലെ സാഹചര്യം വിശദീകരിക്കും. നിലവിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങളുടെ ആവലോകനവും യോഗത്തിലുണ്ടാകും. വാക്സിന് ക്ഷാമം പരിഹരിക്കാൻ ആരോഗ്യവകുപ്പ് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി.സമീപജില്ലകളിൽ നിന്ന് വാക്സിൻ സ്റ്റോക്ക് കുറവുള്ള ജില്ലകളിലേക്ക് വാക്സിൻ എത്തിക്കും. മെഗാവാക്സിനേഷൻ ക്യാമ്പുകൾ തുടരാനും ആരോഗ്യവകുപ്പിന്റെ ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. കോൺടാക്ട് ട്രേസിങ് ശക്തമാക്കി പരിശോധന വർദ്ധിപ്പിക്കാനും തീരുമാനമായി. ഒപ്പം തന്നെ ചികിൽസാ സൗകര്യങ്ങൾ വിപൂലീകരിക്കാനും നിർദ്ദേശം നൽകി.
ENGLISH SUMMARY: steps have been taken to strengthen the preventive measures in each district; health minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.