October 4, 2022 Tuesday

Related news

October 3, 2022
October 3, 2022
September 30, 2022
September 22, 2022
September 22, 2022
September 13, 2022
September 12, 2022
September 1, 2022
August 30, 2022
August 29, 2022

പ്ലസ് വൺ വിദ്യാർത്ഥി ശ്രീഹരിയുടെ സിനിമ റിലീസായി

ഷാജി ഇടപ്പള്ളി
കൊച്ചി
June 4, 2021 2:32 pm

ജാതീയത പ്രമേയമാക്കി വിദ്യാർത്ഥിയായ ശ്രീഹരി രാജേഷ് നിർമ്മാണവും സംവിധാനവും നിർവഹിച്ചിട്ടുള്ള  ” സ്ഥായി ” എന്ന സിനിമ ഇന്ന് രാവിലെ റിലീസായി.  കേരളത്തിൽ ഇന്നും നിലനിൽക്കുന്ന വർണപരമായ  വിവേചനങ്ങളും  മറ്റു വിഷയങ്ങളും മൂലം  23  വയസ്സുകാരനായ ഒരു ചെറുപ്പക്കാരൻ നേരിടുന്ന പ്രശ്നങ്ങൾ  ആധാരമാക്കിയാണ് 46  മിനിട്ടുള്ള ഫീച്ചർ സിനിമ കടന്നുപോകുന്നത്. ലൈം ലൈറ്റ് ഒ  ടി ടി ഫ്ലാറ്റ് ഫോമിലാണ് സിനിമ റിലീസായത്. സിനിമ കണ്ടവർ മികച്ച അഭിപ്രായപ്രകടനമാണ് നടത്തിയിട്ടുള്ളത്.

ചെറുപ്രായത്തിൽ തന്നെ സിനിമയോട് കമ്പം തോന്നിയ ശ്രീഹരി ഒൻപത് വയസുമുതൽ മൊബൈലിൽ ഓരോന്നും ചിത്രീകരിക്കാൻ തുടങ്ങിയിരുന്നു. 13  വയസ്സായതോടെ ക്യാമെറയിൽ ചിത്രീകരണം ആരംഭിച്ചു. മൂന്നോളം ഹ്രസ്വ ചിത്രങ്ങളും  വിവിധ ഡോക്യൂമെന്ററികളും  ഇതിനകം നിർമ്മിച്ചിട്ടുണ്ട്.  കുട്ടികളിൽ വർദ്ധിച്ചുവരുന്ന  മയക്കുമരുന്നു ഉപയോഗത്തിനെതിരെ 2019 ൽ “പുക‑ദി കില്ലിംഗ് സ്‌മോക്ക്”  എന്ന ഹ്രസ്വ ചിത്രത്തിന്റെ നിർമ്മാണത്തിലൂടെയാണ്  കുട്ടി സംവിധായകൻ കൂടിയായ ശ്രീഹരി ശ്രദ്ധ നേടിയത്.  ഐ ജി യായിരുന്ന വിജയൻ സിനിമയുടെ പ്രിവ്യു  കാണുകയും കൂടുതൽ പ്രോത്സാഹനം നൽകുകയും ഇതിന്റെ പ്രകാശനം നിർവഹിക്കുകയും ചെയ്യുകയുണ്ടായി. സംസ്ഥാനത്തെ മുഴുവൻ പൊലീസ്  ക്യാമ്പുകളിലും ഇത് പ്രദർശിപ്പിച്ചിരുന്നു.

ആഗോള താപനവും ലോക് ഡൗൺ  കാലയളവിൽ സമൂഹം നേരിട്ട വിവിധ വിഷയങ്ങളും പ്രമേയമാക്കി   സാമൂഹ്യ പ്രതിബദ്ധത പുലർത്തുന്ന ഹ്രസ്വ ചിത്രങ്ങളും ഡോക്യൂമെന്ററികളുമാണ് ശ്രീഹരി നിർമ്മിച്ച് സംവിധാനം ചെയ്തിട്ടുള്ളത്. കഴിഞ്ഞ വർഷം ലോക് ഡൗൺ  കാലയളവിലാണ്  സ്ഥായിയുടെ ചിത്രീകരണം ആരംഭിച്ചത്. ശ്രീഹരിയുടെ സ്വന്തമായ ഡിഎസ്എൽആർ ക്യാമറയിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിട്ടുള്ളത്. . സിനിമയിലെ ‘ഞാൻ ഏകനായ് ’ എന്ന ഗാനം എഴുതി സംവിധാനം ചെയ്തതും ഈ മിടുക്കൻ തന്നെയാണ്.

ഫോർട്ട് കൊച്ചി, വൈപ്പിൻ, പിഴല , കടവന്ത്ര എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം നടന്നത്. സാമ്പത്തിക ബാധ്യതയില്ലാത്ത നിർമ്മിച്ചിട്ടുള്ള സിനിമയിലെ ഇരുപതോളം വരുന്ന അഭിനേതാക്കൾ സുഹൃത്തുക്കൾ  തന്നെയാണ്. ആധുനിക കാലത്തും സമൂഹത്തിൽ  വിവിധ ഇടങ്ങളിൽ നിലനിൽക്കുന്ന  ജാതി വിവേചനത്തിന് എതിരെയുള്ള പ്രതികരണമാണ്  തന്റെ സിനിമയെന്ന്  ശ്രീഹരി ജനയുഗത്തോട് പറഞ്ഞു. എരൂർ ഭവൻസ് വിദ്യാ മന്ദിറിലെ പ്ലസ് വൺ വിദ്യാർത്ഥിയായ  ശ്രീഹരി  എറണാകുളം കടവന്ത്ര എളംകുളം  ലക്ഷ്മി നിവാസിൽ രാജേഷ് രാമകൃഷ്‌ണന്റെയും കവിതയുടെയും ഏക മകനാണ് .

Eng­lish sum­ma­ry: Sthayi film released

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.