കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടവർക്കും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും ഫെഡറൽ ഗവൺമെന്റ് നൽകുന്ന സ്റ്റിമുലസ് ചെക്ക് ഡെലിവറി ചെയ്യുന്നത് വൈകിയതിൽ കോപാകുലനായ യുവാവ് പോസ്റ്റൽ ജീവനക്കാരിയെ വെടിവെച്ചു കൊന്നു.
തിങ്കളാഴ്ച ചെക്ക് ഡെലിവറി ചെയ്യുന്നതിന് ഈസ്റ്റ് മിഷിഗൺ സ്ട്രീറ്റിനും നോർത്ത് ഷെർമൻ ഡ്രൈവിനു സമീപമുള്ള വീടിനു മുമ്പിൽ വച്ചാണ് പോസ്റ്റൽ ജീവനക്കാരി എഞ്ചല സമ്മമേഴ്സിന് (45) വെടിയേറ്റത്. ഇതു സംബന്ധിച്ചു പ്രതിയെന്ന് സംശയിക്കുന്ന ടോണി കുഷിൻ ബെറിയെ (21) പൊലീസ് അറസ്റ്റു ചെയ്തു.
രണ്ടാഴ്ച മുമ്പാണ് ചെക്ക് ഡെലിവറി ചെയ്യുന്നതിന് ഏഞ്ചല, ടോണിയുടെ വീട്ടിൽ എത്തിയത്. വീടിനു മുമ്പിലുണ്ടായിരുന്ന നായയെ ഭയപ്പെട്ട ഏഞ്ചല ചെക്ക് ഡെലിവറി ചെയ്യാതെ, വീടിനു മുമ്പിൽ നായയെ ഒഴിവാക്കണമെന്ന് ഒരു കുറിപ്പ് എഴുതി വച്ചു മടങ്ങുകയായിരുന്നു. തിങ്കളാഴ്ച ചെക്ക് ഡെലിവറി കൈയിലുണ്ടായിരുന്നതിന് ചെയ്യുന്നതിനെത്തിയ ഏഞ്ചലയും ടോണിയുമായി തർക്കമുണ്ടാകുകയും കൈയിലുണ്ടായിരുന്ന തോക്കു കൊണ്ടു ടോണി ഏഞ്ചലയുടെ മാറിൽ നിറയൊഴിക്കുകയുമായിരുന്നു.
ഏഞ്ചലയും ടോണിയുടെ വീട്ടുകാരും തമ്മിൽ ചെക്ക് ഡെലിവറിയെ സംബന്ധിച്ചു തർക്കമുണ്ടായതായി നാഷണൽ അസോസിയേഷൻ ഓഫ് ലറ്റേഴ്സ് കാരിയർ പ്രസിഡന്റ് പോൾ ടോം പറഞ്ഞു.കൊലപാതകത്തിന് പിന്നിൽ മറ്റൊരു ലക്ഷ്യവും ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താനായില്ല എന്ന് പൊലീസും വെളിപ്പെടുത്തി.
English summary; Stimulus check delayed, Postal employee shot dead
you may also like this video;
;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.