February 9, 2023 Thursday

സ്റ്റിമുലസ് ചെക്കുകളുടെ പ്രവാഹം: ഐആർഎസ് പുതിയ വെബ്സൈറ്റ് തുറന്നു

Janayugom Webdesk
ഡാലസ്
April 17, 2020 2:23 pm

കൊറോണ വൈറസ് അമേരിക്ക ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ ആയിരക്കണക്കിന് മനുഷ്യ ജീവനുകൾ അപഹരിക്കുകയും പതിനായിരങ്ങളെ രോഗികളാക്കി മാറ്റുകയും ചെയ്തതിനു പുറമെ സാമ്പത്തിക രംഗം ആകെ താറുമാറാക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിൽ മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സ്റ്റേ അറ്റ് ഹോം നടപ്പാക്കിയതോടെ തൊഴിൽ മേഖല സ്തംഭിക്കുകയും ലക്ഷക്കണക്കിനാളുകൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു.

തൊഴിൽ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾ സാമ്പത്തിക തകർച്ചയിലാണ്. ചെറുകിട വ്യവസായങ്ങൾ പുനരുദ്ധരിക്കുവാൻ പോലും കഴിയാതെ തകർന്നിരുന്നു. ഇതിനെയെല്ലാം ഒരു പരിധിവരെ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ മുഴുവൻ നികുതിദായകർക്കും സാമ്പത്തിക സഹായമായി സ്റ്റിമുലസ് ചെക്കുകൾ നൽകുന്നതിന് അമേരിക്കൻ ഗവൺമെന്റ് തീരുമാനിച്ചു.

ഗവൺമെന്റ് തീരുമാനത്തിനു വിധേയമായി ട്രഷററി വിഭാഗം ചെക്കുകൾ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലെ നികുതിദായർക്ക് വിതരണം ചെയ്തത് ബാങ്കുകളിലെ അക്കൗണ്ടുകളിൽ ലഭിച്ചു കഴിഞ്ഞു. ചെക്കുകൾ ലഭിക്കാത്തവർക്കും അർഹതയുള്ളവർക്കും ഐആർഎസ് പുതിയതായി തുടങ്ങിയ വെബ്സൈറ്റ് ഉപയോഗിച്ച് കാരണം കണ്ടെത്താൻ കഴിയും. വളരെ സുരക്ഷിതമായ വെബ് സൈറ്റാണ് ഇത്.

https: //www. irs. gov­/­coro­n­avirus/get-my-pay­ment

സാമ്പത്തിക തകർച്ച നേരിടുന്ന അമേരിക്കൻ ജനതക്ക് അൽപമെങ്കിലും ആശ്വാസം ലഭിക്കുന്നതിന് അമേരിക്കൻ ഭരണകൂടം നടപ്പാക്കിയ സ്റ്റിമുലസ് പാക്കേജ് സ്വാഗതാർഹമാണെന്ന് ഇന്ത്യ പ്രസ്‌ക്ലബ് (നോർത്ത് ടെക്സസ് ചാപ്റ്റർ) പ്രസിഡന്റ് സണ്ണി മാളിയേക്കൽ അറിയിച്ചു.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.