കൊറോണ ഭീതിയിൽ രാജ്യത്തെ ഓഹരി വിപണി ഗുരുതരമായ തകർച്ചയിലേയ്ക്ക് നീങ്ങുന്നു. സെൻസെക്സ് 1710 പോയിന്റാണ് ഇന്നലെ ഇടിഞ്ഞത്.
ഇൻഡസ് ഇൻഡ് ബാങ്കിന്റെ ഓഹരിയുടെ മൂല്യം 24 ശതമാനം ഇടിഞ്ഞ് 460 രൂപയിലാണ് വ്യാപാരം അവസാനിച്ചത്. എച്ച് ഡി എഫ് സി ബാങ്ക്, എച്ച് ഡി എഫ് സി, ബജാജ് ഫിനാൻസ്, ആക്സിസ് ബാങ്ക് എന്നിവയുടെ ഓഹരി വില 11 ശതമാനമാണ് ഇന്നലെ മാത്രം ഇടിഞ്ഞത്. ഇന്നലെ മാത്രം നിക്ഷേപകർക്ക് അഞ്ചുലക്ഷം കോടി രൂപയാണ് നഷ്ടമായത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 115 ലക്ഷം കോടി രൂപയുടെ നഷ്ടം ഇന്ത്യൻ ഓഹരിവിപണിക്ക് നേരിട്ടിട്ടുണ്ട്.
ഒഎൻജിസി, ഐടിസി എന്നിവയുടെ ഓഹരി വിലയിൽ മാത്രമാണ് ഉയർച്ച രേഖപ്പെടുത്തിയത്. ഇന്നലെ ഒഎൻജിസിയുടെ ഓഹരി വിലയിൽ പത്ത് ശതമാനം വർധിച്ച് 66 രൂപയായി. നിഫ്റ്റിയിൽ 8469 പോയിന്റാണ് ഇന്നലെ കുറഞ്ഞത്. യുഎസ് ഓഹരി വിപണി, മറ്റ് ഏഷ്യൻ രാജ്യങ്ങളിലെ വിപണികളും കനത്ത തകർച്ചയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ജപ്പാന്റെ ഓഹരി വിപണിയിൽ 0.3 ശതമാനം ഇടിവ് രേഖപ്പെടുത്തി. ആസ്ട്രേലിയൻ ഓഹരി വിപണിയിൽ 4.9 ശതമാനം മൂല്യച്യുതിയാണ് രേഖപ്പെടുത്തിയത്. ജപ്പാൻ നിക്കേയിൽ മാത്രം 1.6 ശതമാനം വർധന രേഖപ്പെടുത്തി. മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ യുഎസ് ഓഹരികളുടെ മൂല്യം മൂന്ന് ശതമാനം ഇടിഞ്ഞു. യുറോപ്യൻ ഓഹരി വിപണിയിൽ ശരാശരി അഞ്ച് ശതമാനം ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയത്.
ENGLISH SUMMARY: Stock exchange again goes downwards
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.