November 30, 2022 Wednesday

ഓഹരി വിപണി നേട്ടത്തില്‍ അവസാനിപ്പിച്ചു

Janayugom Webdesk
മുംബൈ
September 14, 2021 6:10 pm

ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്‌ചെയ്തു. സെന്‍സെക്‌സ് 69 പോയന്റ് ഉയര്‍ന്ന് 58,247.09ലും നിഫ്റ്റി 25 പോയന്റ് നേട്ടത്തില്‍ 17,380ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.രാജ്യത്തെ പണപ്പെരുപ്പ നിരക്കുകളില്‍ കുറവുണ്ടായത് വിപണിയില്‍ പ്രതിഫലിച്ചു . ആഗോള വിപണികളില്‍നിന്നുള്ള സമ്മിശ്ര പ്രതികരണം വിപണിയിലെ നേട്ടം പരിമിതമാക്കി.

ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഹീറോ മോട്ടോര്‍കോര്‍പ്, കൊട്ടക് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, ബജാജ് ഓട്ടോ, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്.

അതെ സമയം ദിനവ്യാപാരത്തിനിടെ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ റെക്കോഡ് ഉയരംതൊട്ടു. ബിഎസ്‌ഇ മിഡ്ക്യാപ് 1.09ശതമാനവും സ്‌മോള്‍ ക്യാപ് 0.63ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.എച്ച്‌ഡിഎഫ്‌സി,ടാറ്റ സ്റ്റീല്‍, യുപിഎല്‍, എച്ച്‌ഡിഎഫ്‌സി ബാങ്ക്, നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.

Eng­lish Sum­ma­ry : stock mar­ket closed in loss today 14–09-21

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.