March 21, 2023 Tuesday

Related news

September 19, 2022
September 16, 2022
June 16, 2022
May 25, 2022
May 20, 2022
April 10, 2022
April 7, 2022
March 7, 2022
January 25, 2022
January 21, 2022

തകർന്നടിഞ്ഞ് ഓഹരി വിപണി

Janayugom Webdesk
മുംബൈ
March 2, 2020 7:44 pm

രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ തകർന്നടിഞ്ഞ് ഓഹരി വിപണി. നിഫ്റ്റി 11,150 ലെവലിനും താഴ്ന്ന് റെഡ് മാർക്കിലേക്ക് നീങ്ങി. സെൻസെക്സ് 153.27 പോയിന്റ് താഴ്ന്നു. മികച്ച പ്രതീക്ഷയോടെയായിരുന്നു ദിവസത്തിന്റെ തുടക്കമെങ്കിലും പിന്നീട് നിലംപതിക്കുകയായിരുന്നു.

കൊറോണ വൈറസ് ആഗോളതലത്തിൽ നിക്ഷേപകരെ പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യയിലും വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്. യൂറോപ്യൻ വിപണിയിലും കഴിഞ്ഞ ദിവസം വിപണിയിൽ വൻ ഇടിവ് നേരിട്ടിരുന്നു. ലണ്ടൻ, പാരിസ്, ഇറ്റലി വിപണികളിൽ 2.1 ശതമാനം തകർച്ചയുണ്ടായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കൊറോണ ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്ക്ക് കൂടുതൽ വെല്ലുവിളികൾ ഉയർത്തുമെന്നാണ് റിപ്പോർട്ടുകൾ. 2020 ആദ്യ മാസങ്ങളിൽത്തന്നെ വൈറസ് ബാധയെത്തുടർന്ന് ചൈന ഫാക്ടറികൾ അടച്ചുപൂട്ടി. ഇതോടെ ആഗോള തലത്തിൽ പ്രതിസന്ധി പ്രകടമായിരിക്കുകയാണ്.

ENGLISH SUMMARY: Stock mar­ket crashes

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.