കൊറോണ വൈറസ് ബാധ ഇന്ത്യൻ ഓഹരി വിപണികളെ പ്രതിസന്ധിയിലാക്കി. നിക്ഷേപകർക്ക് അഞ്ചുലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. നാല് ദിവസത്തിനിടെ ബോംബെ സൂചിക സെൻസെക്സിൽ 1400 പോയിന്റിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ദേശീയ സൂചിക നിഫ്റ്റി 11,700 പോയിന്റിന് താഴെ പോകുന്നതിനും കൊറോണ കാരണമായി. 392 പോയിന്റിന്റെ നഷ്ടമാണ് സെൻസെക്സിൽ ഇന്ന് രേഖപ്പെടുത്തിയത്. നിഫ്റ്റി 119 പോയിന്റും ഇടിഞ്ഞു. കനത്ത വില്പന സമ്മർദ്ദമാണ് വിപണിയെ ബാധിച്ചത്.
കൊറോണ ബാധിച്ചവരുടെ എണ്ണം ചൈനയിൽ കുറയുകയാണെങ്കിലും മറ്റുരാജ്യങ്ങളിലേയ്ക്ക് വ്യാപിക്കുന്നതാണ് ആഗോള വിപണിയെ തളർത്തിയത്. വാൾസ്ട്രീറ്റിൽ തുടങ്ങിയ കനത്ത വില്പനസമ്മർദം ഏഷ്യൻ വിപണികളിലും പ്രതിഫലിച്ചു. സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേയ്ക്കും യുഎസ് സർക്കാർ ബോണ്ടുകളിലേയ്ക്കും നിക്ഷേപകർ തിരിഞ്ഞതും ഓഹരി വിപണിക്ക് തിരിച്ചടിയായി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രാജ്യത്തെ ഓഹരി വിപണിയിൽ വിൽപ്പനക്കാരായി. 25ന് മാത്രം 2,315.07 കോടിയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. ഈയാഴ്ച അവസാനം പുറത്തുവരാനിരിക്കുന്ന ജിഡിപി ഡാറ്റയും വിപണിയിൽ പ്രതിഫലിച്ചേക്കുമെന്ന് സൂചനയുണ്ട്.
സൺഫാർമ, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുക്കി, ഇൻഫോസിസ് എന്നീ കമ്പനികളാണ് നിഫ്റ്റിയിൽ നഷ്ടം രേഖപ്പെടുത്തിയത്. യെസ് ബാങ്ക്, ഭാരതി ഇൻഫ്രാടെൽ, എസ്ബിഐ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, എച്ച്സിഎൽ എന്നീ കമ്പനികൾ എൻഎസ്ഇയിൽ നേട്ടം രേഖപ്പെടുത്തി. സെക്ടറുകളിൽ ഓട്ടോ രണ്ട് ശതമാനത്തിന്റെ നഷ്ടം രേഖപ്പെടുത്തി. ഊർജം, ഇൻഫ്രാ, ഐടി, ഫാർമ തുടങ്ങിയ സെക്ടറുകളിലും നഷ്ടം രേഖപ്പെടുത്തി.
stock market crisis; 1400 point fall on sensex
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.